Advertisment

സ്‌കൂളുകളില്‍ പിരിവിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍; സംഭാവനകള്‍ ആവശ്യപ്പെടരുതെന്ന് വിദ്യാഭ്യാസ മന്ത്രി

author-image
athira kk
Updated On
New Update

ഡബ്ലിന്‍ :അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ നിന്നും സംഭാവനകള്‍ സമാഹരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍. ഊര്‍ജ്ജ സബ്സിഡിയൊക്കെ ലഭിക്കുമെങ്കിലും രക്ഷിതാക്കളില്‍ നിന്നും സംഭാവന പിരിക്കുമെന്ന കാത്തലിക് പ്രൈമറി സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ (സിപിഎസ്എംഎ) പ്രസ്താവനയെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രതികരണം വന്നത്.

Advertisment

publive-image

സ്‌കൂളുകള്‍ രക്ഷിതാക്കളോട് സ്വമേധയാ വോളന്ററി സംഭാവനകള്‍ ചോദിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി നോര്‍മ ഫോളിയാണ് നിര്‍ദ്ദേശം നല്‍കിയത്.എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ബോര്‍ഡ്സ് അയര്‍ലണ്ടിന്റെ (ഇടിബിഐ) വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഊര്‍ജ്ജ സബ്സിഡി മതിയാകില്ലേ…

ബജറ്റില്‍ പ്രഖ്യാപിച്ച 90 മില്യണ്‍ യൂറോ ഊര്‍ജ സബ്‌സിഡി വലിയൊരു സംഖ്യയാണെന്നും അതിന്റെ പ്രയോജനം സ്‌കൂളുകള്‍ക്കുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ഈ സബ്സിഡിയോടെ സ്‌കൂളുകള്‍ക്ക് ദൈനംദിന ചെലവുകള്‍ക്കായി നല്‍കുന്ന സ്റ്റാന്‍ഡേര്‍ഡ് ക്യാപിറ്റേഷന്‍ ഗ്രാന്റില്‍ 40 ശതമാനം വര്‍ധനയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.ഇതിലൂടെ സ്‌കൂളുകള്‍ക്ക് ആവശ്യങ്ങള്‍ നിറവേറ്റാനാകുമെന്നും മന്ത്രി പറഞ്ഞു.90 മില്യണ്‍ യൂറോ സബ്‌സിഡിയില്‍ നിന്നും 32-36 മില്യണ്‍ യൂറോ പ്രൈമറി, പോസ്റ്റ് പ്രൈമറി സ്‌കൂളുകള്‍ക്കാകും ലഭിക്കുക.ഊര്‍ജ്ജ ചെലവിന്റെ കാര്യത്തില്‍ ഏതെങ്കിലും സ്‌കൂളിന് പ്രശ്നമുണ്ടെങ്കില്‍ തന്റെ വകുപ്പുമായി നേരിട്ട് ബന്ധപ്പെടണമെന്ന് മന്ത്രി അറിയിച്ചു.

സ്‌കൂളുകള്‍ ആവശ്യപ്പെടുന്ന സംഭാവനകള്‍ വളരെ കൂടുതലാണ്.പ്രൈമറിയേക്കാള്‍ പോസ്റ്റ്-പ്രൈമറിയില്‍ ഇതു കൂടുതലായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.പ്രൈമറി സ്‌കൂളുകളിലെ സംഭാവന 124 യൂറോയും പോസ്റ്റ് പ്രൈമറിക്ക് 146 യൂറോയുമാണെന്ന് അടുത്തിടെ നടത്തിയ ഐറിഷ് ലീഗ് ഓഫ് ക്രെഡിറ്റ് യൂണിയന്‍ സര്‍വേ വെളിപ്പെടുത്തിയിരുന്നു.

സംഭാവനകള്‍ സര്‍ക്കാരിന്റെ നയമല്ല

സംഭാവനകള്‍ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമല്ലെന്ന് മന്ത്രി പറഞ്ഞു.രക്ഷിതാക്കള്‍ സംഭാവന നല്‍കുന്നില്ലെന്നതുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് ദോഷമൊന്നും വരില്ല.വിദ്യാഭ്യാസച്ചെലവുകള്‍ കുടുംബങ്ങള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയായിട്ടുണ്ട്.ഉയര്‍ന്ന ഊര്‍ജ്ജ ബില്ലുകളും വിലക്കയറ്റുമെല്ലാം കുടുംബങ്ങളെയും തകര്‍ക്കുന്നതാണ്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ പിരിവുകള്‍ ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു.

പിടിച്ചുനിര്‍ത്താനാവില്ലെന്ന് സി പി എസ് എം എ

എന്നാല്‍ സംഭാവനകളില്ലാതെ പിടിച്ചു നില്‍ക്കാനാകില്ലെന്ന് സി പി എസ് എം എ ജനറല്‍ സെക്രട്ടറി സീമസ് മള്‍ക്കണ്‍റി പറഞ്ഞു.ഏതാണ്ട് 46മില്യണ്‍ യൂറോയാണ് പ്രൈമറി സ്‌കൂളുകള്‍ക്ക് സംഭാവനയായി ലഭിച്ചിരുന്നത്. ഇതു കൂടി ഉപയോഗിച്ചാണ് സ്‌കൂളിന്റെ നടത്തിപ്പ് പ്ലാന്‍ ചെയ്യുന്നത്.ഊര്‍ജച്ചെലവും പേപ്പറിന്റെയും മറ്റ് അധ്യാപന സാമഗ്രികളുടെയും വില വര്‍ധനവുമൊന്നും താങ്ങാനാവുന്നതല്ലെന്നും ഇദ്ദേഹം പറയുന്നു.

Advertisment