Advertisment

വൈദ്യുതി ബില്‍ മൊറട്ടോറിയത്തിന്റെ ആനുകൂല്യം പ്രീ പേ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : വൈദ്യുതി ബില്‍ വിന്റര്‍ കട്ട്-ഓഫ് മൊറട്ടോറിയത്തിന്റെ ആനുകൂല്യം പ്രീ പേ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല. പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡി മിക് ബാരിയുടെ പാര്‍ലമെന്ററി ചോദ്യത്തിന് മറുപടിയായി ഉപപ്രധാനമന്ത്രി ലിയോ വരദ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മൊറോട്ടോറിയത്തില്‍ പേ- ആസ്-യു-ഗോ യൂട്ടിലിറ്റി ഉപയോക്താക്കളെ ഉള്‍പ്പെടില്ലെന്നാണ് വരദ്കര്‍ അറിയിച്ചത്.

Advertisment

publive-image

മൊറോട്ടോറിയം എല്ലാവര്‍ക്കും ബാധകമാണ്. എന്നാല്‍ പ്രി പേയ്ഡുകാര്‍ക്ക് അതെങ്ങനെ ബാധകമാകുമെന്ന് വിവരിക്കുന്നത് പ്രയാസകരമാകുമെന്നും വരദ്കര്‍ പറഞ്ഞു. എന്നിരുന്നാലും ടി ഡി ഉന്നയിച്ച ഈ പ്രശ്നം മന്ത്രി എയ്മോണ്‍ റയാനുമായും മന്ത്രി ഹെതര്‍ ഹംഫ്രീസുമായും പരിശോധിക്കാമെന്നും വരദ്കര്‍ പറഞ്ഞു.

വരദ്കറുടെ മറുപടി തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്ന് ടി ഡി പറഞ്ഞു. തൊഴിലാളികളുടെയും സാധാരണക്കാരന്റെയും ജീവിത ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാതെയുള്ളതാണ് ഈ മറുപടിയെന്നും ബാരി ആരോപിച്ചു.മൊറോട്ടോറിയം എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് മിക്ക് ബാരി ആവശ്യപ്പെട്ടു.

അയര്‍ലണ്ടിലെ ഏകദേശം 10% വൈദ്യുതി ഉപയോക്താക്കള്‍ അതായത് 200,000 കുടുംബങ്ങള്‍ പ്രി പേ ഉപഭോക്താക്കളാണെന്ന് ടി ഡി ചൂണ്ടിക്കാട്ടി.കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളാണ് ഇവരിലേറെയും.സൗജന്യ അണ്‍ലിമിറ്റഡ് വൈദ്യുതിയും ഹീറ്റിംഗും ഉപയോഗിക്കാന്‍ ആളുകളെ അനുവദിക്കുന്നതിനല്ല മറിച്ച് അവ വിച്ഛേദിക്കുന്നത് തടയുന്നതിനുള്ളതാണെന്നും ടി ഡി പറഞ്ഞു.

എമര്‍ജന്‍സി ക്രെഡിറ്റ് സൗജന്യ വൈദ്യുതിക്ക് തുല്യമാകില്ല. അത് കുടുംബങ്ങള്‍ തിരിച്ചടയ്ക്കേണ്ട കടമാണെന്നും ബാരി കൂട്ടിച്ചേര്‍ത്തു.എളുപ്പ മാര്‍ഗമെന്ന നിലയിലാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതെന്നും ബാരി പറഞ്ഞു.

Advertisment