Advertisment

ടെക്‌സസ് ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ്-ഏബട്ട്-റൂര്‍ക്കെ സംവാദം ഇന്ന് വെള്ളിയാഴ്ച 

author-image
athira kk
Updated On
New Update

ഓസ്റ്റിന്‍: ടെക്‌സസ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മൂന്നാം തവണയും മത്സരിക്കുന്ന ഗവര്‍ണഅണര്‍ ഗ്രേഗ് ഏബട്ടും, ഡമോക്രാറ്റിക് പാര്‍ട്ടിയുടെ യുവനേതാവും, തീപ്പൊരി പ്രാംസംഗീകനുമായ ബെറ്റൊ ഒ റൂര്‍ക്കെയും തമ്മിലുള്ള ആദ്യ തിരഞ്ഞെടുപ്പ് സംവാദത്തിന് സെപ്റ്റംബര്‍ 30 വെള്ളിയാഴ്ച വേദിയൊരുങ്ങുന്നു.

Advertisment

publive-image

എഡിന്‍ബര്‍ഗ് റിയൊ ഗ്രാന്റ് വാലിയിലുള്ള ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലാണ് ഇരുവരുടേയും അഭിമുഖം. വെള്ളിയാഴ്ച രാത്രി 7 മുതല്‍ 8 വരെ നടക്കുന്ന തിരഞ്ഞെടുപ്പു സംഭാവത്തിന്റെ തല്‍സമയ പ്രക്ഷേപണം ടെക്‌സസ് കൗണ്ടികളിലെല്ലാം ടെലിവിഷനിലൂടെയും, റേഡിയോയിലൂടെയും ശ്രവിക്കാം.

ദേശീയ പ്രാധാന്യമുളള ഈ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സംസ്ഥാനമായി അറിയപ്പെടുന്ന ടെക്‌സസ്സില്‍ ഈയിടെ നടത്തിയ സര്‍വ്വേകള്‍ ഗ്രേഗ് ഏബട്ടിന്റെ ലീഡ് വര്‍ദ്ധിച്ചുവരുന്നതായാണ് ചൂണ്ടി കാണിക്കുന്നത്. ഏറ്റവും ഒടുവില്‍ നടത്തിയ സര്‍വ്വേ 50-43 ലീഡാണ് ഗ്രേഗിന് നല്‍കിയിരിക്കുന്നത്.

നവംബര്‍ തിരഞ്ഞെടുപ്പില്‍ ഇമ്മിഗ്രേഷന്‍, ഗണ്‍വയലന്‍സ്, ഗര്‍ഭഛിദ്രാവകാശം, എന്നിവ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടും. ടെക്‌സസ് ഗവര്‍ണ്ണര്‍ തിരഞ്ഞെടിപ്പു സംവാദത്തിലും ഈ വിഷയങ്ങള്‍ തന്നെയായിരിക്കും ചര്‍ച്ച ചെയ്യപ്പെടുകയെന്നും അഭിമുഖം നിയന്ത്രിക്കുന്ന പാനല്‍ ജര്‍ണലിസ്റ്റുകളായ ഗ്രോവര്‍ ജെഫേഴ്‌സും, സ്റ്റീവ് സ്വീര്‍സ്റ്റര്‍ എന്നിവര്‍ പറയുന്നു.

ഇത്തവണ ഡമോക്രാറ്റിക് പാര്‍ട്ടി ടെക്‌സസ്സില്‍ നല്ലൊരു പ്രകടനം കാഴ്ചവെക്കുമെങ്കിലും ഗ്രേഗ് ഏബട്ടിനെ പരാജയപ്പെടുത്താനാവില്ല എന്നാണ് തിരഞ്ഞെടുപ്പു നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Advertisment