Advertisment

റെക്കോഡും പ്രവചനങ്ങളും അട്ടിമറിച്ച് യൂറോ സോണിലെ പണപ്പെരുപ്പം കുതിക്കുന്നു

author-image
athira kk
New Update

ബ്രസല്‍സ് : പണപ്പെരുപ്പത്തില്‍ സകലറെക്കോഡും മറികടന്ന് കുതിയ്ക്കുകയാണ് യൂറോ സോണ്‍. മുന്‍ പ്രവചനത്തെ മറികടന്ന് പണപ്പെരുപ്പം പത്തു ശതമാനത്തിലെത്തി. വീണ്ടും പലിശനിരക്കുയര്‍ത്താന്‍ ഇ സി ബി നിര്‍ബന്ധിതമാകുമെന്നാണ് സൂചന.ഒരു മാസം മുമ്പ് 9.1%ആയിരുന്നു യൂറോ സോണിലെ വിലക്കയറ്റം. ഇത് 9.7%ആകുമെന്നായിരുന്നു കണക്കു കൂട്ടിയിരുന്നത്.എന്നാല്‍ സെപ്തംബറില്‍ ഇത് പത്തുശതമാനത്തിലെത്തി.

Advertisment

publive-image

70 വര്‍ഷം മുമ്പ് നടന്ന കൊറിയന്‍ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ജര്‍മ്മനിയുടെ പണപ്പെരുപ്പമെത്തിയെന്ന് കണക്കുകള്‍ പറയുന്നു.എസ്റ്റോണിയയിലാണ് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക പണപ്പെരുപ്പം 24.2% രേഖപ്പെടുത്തിയത്. ഫ്രാന്‍സിലാണ് ഏറ്റവും താഴ്ന്നത് (6.2%) സി എസ് ഒ പറയുന്നു.

ഭക്ഷണവും ഇന്ധനവും ഒഴികെയുള്ളവയുടെ പണപ്പെരുപ്പം 5.5% ല്‍ നിന്ന് 6.1% ആയി ഉയര്‍ന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം മദ്യവും പുകയിലയും ഒഴികെയുള്ളവയുടെ വിലയും ഉയര്‍ന്നു. ഊര്‍ജ്ജ വില ഒരു വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 41%മാണ് ഉയര്‍ന്നത്.സംസ്‌ക്കരിക്കാത്ത ഭക്ഷണത്തിന്റെ വില 13%വും വര്‍ദ്ധിച്ചു.പെരുകുന്ന ഊര്‍ജച്ചെലവുകളും ഗ്യാസ് ക്ഷാമവുമെല്ലാം ആളുകളുടെ സമ്പാദ്യത്തെ കവരുകയാണ്.

ഇപ്പോഴത്തെ പശ്ചാത്തലം യൂറോ സോണിന്റെ സാമ്പത്തിക മേഖലയെ അപകടപ്പെടുത്താനിടയാക്കിയേക്കാമെന്ന് യൂറോപ്യന്‍ സിസ്റ്റമിക് റിസ്‌ക് ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.ബ്ലോക്കിലുടനീളം ആത്മവിശ്വാസ സൂചകങ്ങള്‍ കുത്തനെ ഇടിയുകയാണെന്നും ബോര്‍ഡ്് പറയുന്നു.

അതിനിടെ അയര്‍ലണ്ടിന്റെ ഉപഭോക്തൃ വില സൂചിക ഓഗസ്റ്റിലെ ഒമ്പത് ശതമാനത്തില്‍ നിന്നും സെപ്തംബറില്‍ 8.6%ആയി കുറഞ്ഞു. അപ്പോഴും ഊര്‍ജ്ജ വിലയില്‍ മാറ്റമുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ 38% കൂടുതലാണിതെന്ന്് സി എസ് ഒ പറയുന്നു.

Advertisment