Advertisment

ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം വര്‍ണശബളമായി

author-image
athira kk
New Update

ആഷ്ഫോര്‍ഡ്: കെന്‍റ് കൗണ്ടിയിലെ മലയാളി അസോസിയേനായ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍റെ 18~ാമത് ഓണാഘോഷം(ആറാട്ട് 2022) ആഷ്ഫോര്‍ഡ് സിംഗിള്‍ട്ടന്‍ വില്ലേജ് ഹാളില്‍ അത്തപൂക്കള ചമയത്തോടെ ആരംഭിച്ചു. തുടര്‍ന്ന് പുതിയതായി കടന്നുവന്ന അംഗങ്ങളെ പരിചയപ്പെട്ടതിനുശേഷം തൂശനിലയില്‍ വിളന്പിയ വിഭവസമൃദ്ധമായ ഓണസദ്യ നടത്തപ്പെട്ടു.

Advertisment

publive-image

വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം മാവേലി നഗര്‍ ഹാളില്‍ നൂറോളം പേരെ പങ്കുടെപ്പടിച്ചുകൊണ്ട്, 8 ഗാനങ്ങള്‍ക്കനുസരിച്ച് ചുവടുകള്‍ വച്ച ഫ്ളാഷ്മോബ്, അന്പതോളം കലാകാരികള്‍ പങ്കെടുത്ത മെഗാതിരുവാതിര എന്നിവ അരങ്ങേറി.

തുടര്‍ന്നു നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രസിഡന്‍റ് സൗമ്യ ജിബി അധ്യക്ഷനായിരുന്നു. സുപ്രസിദ്ധ വാഗ്മിയും പൊതു പ്രവര്‍ത്തകനും ബ്രിസ്റേറാള്‍ ബ്രാഡ്ലി സ്റേറാക്ക് കൗണ്‍സില്‍ മേയര്‍ ടോം ആദിത്യ മുഖ്യാതിഥി ആയിരുന്നു. സമ്മേളനത്തില്‍ സെക്രട്ടറി ട്രീസാ സുബിന്‍ സ്വാഗതം ആശംസിച്ചു. മുന്‍ പ്രസിഡന്‍റ് സജി കുമാര്‍ ഗോപാലന്‍, ബെവന്‍ ജസ്ററിന്‍ (യുവജന പ്രതിനിധി), അലീഷ സാം(യുവജന പ്രതിനിധി) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ജോമോന്‍, സോണി ജേക്കബ്, റെജി ജോസ്, മാവേലിയായ ശ്യാം എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് സാംസ്കാരിക, രാഷ്ട്രീയ, കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായ ടോം ആദിത്യക്ക് വൈസ് പ്രസിഡന്‍റ് ജോമോന്‍ പൊന്നാട ചാര്‍ത്തുകയും പ്രസിഡന്‍റ് സൗമ്യ ജിബി, ജോ. സെക്രട്ടറി റെജി ജോസ് എന്നിവര്‍ ചേര്‍ന്ന് അസോസിയേഷന്‍റെ ഉപഹാരം നല്‍കിയും ആദരിച്ചു. രാജി തോമസ് നിയന്ത്രിക്കുകയും സോണി ജേക്കബ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഇംഗ്ളണ്ടിന്‍റെ ഉദ്യാനമായ കെന്‍റിലേയും കേരളനാടിന്‍റെ ചാരുതയാര്‍ന്ന സുന്ദരദൃശ്യങ്ങളും കോര്‍ത്തിണക്കിയുള്ള എഎംഎയുടെ അവതരണത്തിനുശേഷം അന്പതോളം കലാകാരികള്‍ ചേര്‍ന്നവതരിപ്പിച്ച രംഗപൂജയ്ക്ക് തുടക്കമായി.

ക്ളാസിക്കല്‍ ഡാന്‍സ്, നാടോടിനൃത്തം, സ്കിറ്റുകള്‍ സിനിമാറ്റിക്ക് ഡാന്‍സ്, തിരുവാതിര എന്നിവ ആറാട്ട് 2022ന്‍റെ പ്രത്യേകതയായിരുന്നു. പരിപാടികള്‍ കരളിലും മനസിനും കുളിരലകള്‍ ഉണര്‍ത്തിയെന്ന് കാണികല്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

രാത്രി 10.30 ഓടെ ജെന്‍റില്‍ ബേബിയുടെ ഡിജെയ്ക്കുശേഷം പരിപാടികള്‍ അവസാനിച്ചു. ആറാട്ട്~2022 മഹാവിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സന്‍ മാത്യൂസ് നന്ദി പ്രകാശിപ്പിക്കുകയും വരാനിരിക്കുന്ന എല്ലാ പരിപാടികള്‍ക്കും നിര്‍ലോഭമായ പിന്തുണയും സഹകരണവും അഭ്യര്‍ഥിക്കുകയും ചെയ്തു.

 

Advertisment