Advertisment

റഷ്യ കൂട്ടിച്ചേര്‍ത്ത മേഖലയിലെ നഗരം തിരിച്ചുപിടിച്ച് യുക്രെയ്ന്‍

author-image
athira kk
New Update

കീവ്: ഡോണെറ്റ്സ്ക്, ലുഹാന്‍സ്ക്, ഹേഴ്സന്‍ സാപൊറീഷ്യ എന്നീ 4 പ്രവിശ്യകള്‍ റഷ്യയോടു കൂട്ടിച്ചേര്‍ത്തതായി പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് യുക്രെയ്ന്റെ അതിശക്തമായ തിരിച്ചടി.

Advertisment

publive-image

കിഴക്കന്‍ യുക്രെയ്നിലെ ഡോണെറ്റ്സ്ക് പ്രവിശ്യയിലെ സുപ്രധാന നഗരമായ ലൈമന്‍ യുക്രെയ്ന്‍ സേന പ്രത്യാക്രമണത്തിലൂടെ തിരിച്ചുപിടിച്ച് നഗരകവാടത്തില്‍ യുക്രെയ്ന്‍ പതാകയും ഉയര്‍ത്തി. അയ്യായിരത്തോളം റഷ്യന്‍ സൈനികരെ വളഞ്ഞിരിക്കുകയാണെന്ന് യുക്രെയ്ന്‍ സൈനിക വൃത്തങഅങള്‍ അവകാശപ്പെടുന്നു. അതേസമയം, ലൈമനില്‍ നിന്ന് സേനയെ പിന്‍വലിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

സാപൊറീഷ്യ ആണവോര്‍ജ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഇഹോര്‍ മുറഷോവിനെ യുക്രെയ്ന്‍ തട്ടിക്കൊണ്ടു പോയെന്നും റഷ്യ ആരോപിക്കുന്നു. എന്നാല്‍, മുറഷോവിനെ റഷ്യയാണ് തടവിലാക്കിയതെന്നാണ് യുക്രെയ്ന്റെ വാദം.

Advertisment