Advertisment

ജര്‍മനിയിലെ ഏറ്റവും കുറഞ്ഞ വേതനം 12 യൂറോ

author-image
athira kk
New Update

ബര്‍ലിന്‍: ജര്‍മനിയിലെ 10 ശതമാനം പണപ്പെരുപ്പത്തില്‍ 12 യൂറോയുടെ കുറഞ്ഞ വേതനം കൊണ്ട് എന്തു നേടും. എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.  ശനിയാഴ്ച മുതല്‍, ജര്‍മ്മനിയിലെ ഓരോ അഞ്ചാമത്തെ ജീവനക്കാരനും കൂടുതല്‍ വേതനം ലഭിച്ചു. സര്‍ക്കാര്‍ മിനിമം വേതനം 10.45 ല്‍ നിന്ന് 12 യൂറോയായി ഉയര്‍ത്തി ~ ഏകദേശം 15 ശതമാനം വര്‍ദ്ധനവ്. ആറു ദശലക്ഷത്തിലധികം ജീവനക്കാര്‍ക്ക്, ഈ ശമ്പള വര്‍ദ്ധനവ് ലഭിക്കും.

Advertisment

publive-image

യൂറോ മേഖലയിലെ പണപ്പെരുപ്പവും 10.0 ശതമാനമായി ഉയര്‍ന്നു ~ 1999~ല്‍ യൂറോ അവതരിപ്പിച്ചതിന് ശേഷമുള്ള മറ്റൊരു ഉയര്‍ന്ന നിരക്കാണിത്.പണപ്പെരുപ്പം സെപ്റ്റംബറില്‍ 9.1 ശതമാനത്തില്‍ നിന്നാണ് 10.0 ശതമാനമായി ഉയര്‍ന്നത്.

യൂറോപ്യന്‍ സ്ററാറ്റിസ്ററിക്കല്‍ ഓഫീസായ യൂറോസ്ററാറ്റാണ് ഇക്കാര്യം അറിയിച്ചത്. 1999~ല്‍ പൊതു കറന്‍സി നിലവില്‍ വന്നതിന് ശേഷം പണപ്പെരുപ്പ നിരക്ക് എപ്പോഴത്തേക്കാളും ഉയര്‍ന്നതാണ്. ജര്‍മ്മനിയെ സംബന്ധിച്ചിടത്തോളം, യൂറോസ്ററാറ്റ് അതിന്റെ കണക്കുകൂട്ടല്‍ രീതി അനുസരിച്ച് 10.9 ശതമാനം പണപ്പെരുപ്പം കാണിക്കുന്നു.പ്രത്യേകിച്ച് ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുള്ള ഊര്‍ജ, ഭക്ഷ്യവില എന്നിവ കണക്കിലെടുക്കാത്ത പണപ്പെരുപ്പത്തിന്റെ പ്രധാന നിരക്ക് വീണ്ടും 4.3ല്‍ നിന്ന് 4.8 ശതമാനമായി ഉയര്‍ന്നു.

Advertisment