Advertisment

ജോസഫ് പുതിയടം പ്രസിഡന്റ്; ജെനീസ കല്ലുപുരക്കൽ സെക്രട്ടറി 

author-image
athira kk
New Update

സാനോസെ: ക്നാനായ കാത്തലിക്  യൂത്ത് ലീഗ് നോർത്തെൺ കാലിഫോർണിയ (KCYLNC) വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും വിശുദ്ധ കുർബാനയ്ക്ക് ശേഷം സാനോസെ   സെന്റ് മേരീസ് ക്നാനായ കാത്തലിക് പാരിഷ് ഹാളിൽ നടന്നു.

publive-image

പ്രസിഡണ്ടായി  ജോസഫ് പുതിയടം, വൈസ് പ്രസിഡണ്ടായി  മായ കാരത്തുരുത്തേൽ, ജനറൽ സെക്രട്ടറിയായി ജെനീസ കല്ലുപുരക്കൽ, ട്രഷററായി ഓസ്റ്റിൻ വട്ടമറ്റത്തിൽ, ജോയിന്റ് സെക്രട്ടറിയായി  സാറ വേലുകിഴക്കേതിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുപ്പ് നടത്തിയത്  ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്തേൺ കാലിഫോർണിയ ഇലക്ഷൻ കമ്മീഷണർമാരായ ഷിബി പുതുശ്ശേരിലും വിവിൻ ഓണശ്ശേരിലും ആണ്.

Advertisment