Advertisment

22  വൃദ്ധ സ്ത്രീകളെ കൊലപ്പെടുത്തി എന്നാരോപിക്കുന്ന പ്രതിയുടെ വിചാരണ ഡാളസ്സില്‍ ആരംഭിക്കുന്നു

author-image
athira kk
New Update

ഡാളസ് : ഇരുപത്തി രണ്ട് വൃദ്ധ സ്ത്രീകളെ ഇതിനകം തന്നെ വധിച്ചു എന്നാരോപിക്കപ്പെടുന്ന പ്രതിയുടെ വിചാരണ ഒക്ടോബര്‍ 3 തിങ്കളാഴ്ച ഡാളസ്സില്‍ ആരംഭിക്കുന്നു. 49 വയസ്സുള്ള ബില്ലിയെയാണ് വിചാരണക്കായി കോടതിയില്‍ ഹാജരാക്കുന്നത്.22 കൊലകേസ്സുകളില്‍ ഏറ്റവും ഒടുവില്‍ പ്രതിയുടെ ക്രൂരതക്ക് ഇരയായി ജീവന്‍ നഷ്ടപ്പെട്ട 87 വയസ്സുള്ള സ്ത്രീയുടെ കേസ്സാണ് ആദ്യമായി വിചാരണക്കെടുക്കുന്നത്.

Advertisment

publive-image

87 വയസ്സുള്ള മേരി ബ്രൂക്ക്‌സിന്റെ മരണം സ്വാഭാവീകമാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍  ധരിച്ചിരുന്ന ആരണങ്ങള്‍ നഷ്ടപ്പെട്ടതും, ഡയമണ്ട് റിംഗ്‌സ് നഷ്ടപ്പെട്ടതും ഇതൊരു കൊലപാതകമാണെന്ന്  വീട്ടുകാര്‍ പരാതിപ്പെട്ടിതനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊല നടത്തിയത് ബില്ലിയാണെന്ന് പോലീസ് കണ്ടെത്തിയത്. 2018 ലാണ് പ്രതി പോലീസ് അറസ്റ്റിലാകുന്നത്.

അറസ്റ്റിനെ തുടര്‍ന്ന് ഡാളസ് പരിസരത്ത് മരിച്ച വൃദ്ധ സ്ത്രീകളുടെ കേസ്സുകള്‍ പുനഃപരിശോധക്ക് വിധേയമാക്കിയതാണ് ഇതിന് പുറകിലെല്ലാം ബില്ലിയുടെ കറുത്തകരങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കാമെന്ന് പോീലസ് കണ്ടെത്തുന്നത്.

ഏപ്രില്‍ മാസം 81 വയസ്സുള്ള ലുതയ് ഹാരിസിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസ്സില്‍ ഇയാളെ പരോളില്ലാകെ ജീവപരന്ത്യം തടവിന് ശിക്ഷിച്ചിരുന്നു. മേരി ബ്രൂക്ക്‌സിന്റെ കൊലകേസ്സിലും ഇതേ ശിക്ഷ ലഭിക്കാനാണ് സാധ്യത. ബില്ലിയുടെ ക്രൂരതക്ക് ഇരയായ മിക്കവരും അപ്പാര്‍ട്ട്‌മെന്റിലോ ഇന്റിപെന്റഡ് ലിവിങ്ങ്  കമ്മ്യൂണിറ്റിയിലോ താമസിക്കുന്നവരായിരുന്നു. കോളിന്‍ കൗണ്ടിയിലെ ഒന്വത് കാപിററല്‍ മര്‍ഡര്‍ കേസ്സുകളിലും ബില്ലി വിചാരണ നേരിടേണ്ടതുണ്ട്. ആഭരണ മോഷണം നടത്തിയിരുന്നത് അവ വിറ്റു ലഭിക്കുന്ന പണംകൊണ്ട് സുഖമായി ജീവിക്കുന്നതിനായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

 

 

 

 

 

 

Advertisment