Advertisment

ആര്‍ ടി ബിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത വീട്ടുടമസ്ഥര്‍ക്ക് ‘പണി കിട്ടും’

author-image
athira kk
New Update

ഡബ്ലിന്‍ : വാടകക്കാരെ സഹായിക്കുന്നതിനായി ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ച 500 യൂറോ റെന്റ് ക്രഡിറ്റ് പദ്ധതി നടപ്പാകുന്നതോടെ വീട്ടുടമകളുടെ ‘കള്ളത്തരം’ പൊളിഞ്ഞേക്കും. ആര്‍ ടി ബിയില്‍ രജിസ്റ്റര്‍ ചെയ്യാതെ വന്‍ തുക വാടകയിനത്തില്‍ സമ്പാദിക്കുന്നവരെല്ലാം കുടുങ്ങുമെന്നാണ് ത്രെഷോള്‍ഡ് ഉള്‍പ്പടെയുള്ള ചാരിറ്റികള്‍ പറയുന്നത്.500 യൂറോ ക്രഡിറ്റ് സ്വീകരിക്കുന്നതിനായി വാടകക്കാരെല്ലാം എത്തുന്നതോടെയാണ് ആര്‍ ടി ബി രജിസ്ട്രേഷന്‍ ഇല്ലാതെ വാടക ബിസിസ് നടത്തുന്നവര്‍ പിടിയിലാവുക.

Advertisment

publive-image

ഈ വര്‍ഷവും അടുത്തവര്‍ഷവും 500 യൂറോ വീതം ക്രഡിറ്റ് ക്ലയിം ചെയ്യാനാണ് വാടകക്കാര്‍ക്ക് കഴിയുക. ഈ വര്‍ഷത്തെ അടിസ്ഥാനമാക്കി തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ക്രഡിറ്റ് ലഭിക്കും.ആര്‍ ടി ബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാടകക്കാര്‍ക്ക് മാത്രമേ ക്രെഡിറ്റ് ലഭിക്കൂ.മറ്റ് സര്‍ക്കാര്‍ സഹായമൊന്നും ലഭിക്കാത്ത വാടകക്കാര്‍ക്ക് ഈ വര്‍ഷം മുതലാണ് 500 ടാക്സ് ക്രെഡിറ്റ് ലഭിക്കുക.റവന്യൂ കമ്മീഷണര്‍ മുഖേനയാണ് വാടകക്കാര്‍ ഇത് ക്ലെയിം ചെയ്യേണ്ടത്.

പ്രോപ്പര്‍ട്ടികള്‍ വാടകയ്ക്ക് നല്‍കുന്ന ഭൂവുടമകള്‍ ആര്‍ ടി ബിയില്‍ വാടകയ്ക്ക് രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം.എന്നാല്‍ മിക്കവരും ഇങ്ങനെ ചെയ്യാറില്ല. രജിസ്റ്റര്‍ ചെയ്യാതെ വാടകയ്ക്ക് കൊടുക്കുകയാണ് പതിവ്.വാടകക്കാര്‍ ടാക്സ് ക്രഡിറ്റ് ക്ലയിം ചെയ്യുന്നതോടെ ഭൂഉടമയെ സംബന്ധിച്ച വിവരങ്ങളും വിശദാംശങ്ങളും പുറത്തുവരും.

60% ഭൂഉടമസ്ഥരും ആര്‍ ടി ബിയില്‍ ചെയ്യാതെയാണ് കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതെന്ന് മാഗസിന്‍ റോഡ് ആന്റ് സറൗണ്ടിംഗ് ഏരിയാസ് റസിഡന്‍സ് അസോസിയേഷന്‍ അടുത്ത കാലത്ത് നടത്തിയ സര്‍വ്വേയില്‍ വെളിപ്പെടുത്തിയിരുന്നു.

വാടക വരുമാനത്തിന് കൃത്യമായ നികുതി ഇവര്‍ സര്‍ക്കാരില്‍ അടയ്ക്കുന്നുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്.കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇത് കാരണമാകും.ഭവനമേഖലയെ സംബന്ധിച്ചിടത്തോളം ഇതൊരു പോസിറ്റീവ് നീക്കമാണെന്ന് നാഷണല്‍ ഹൗസിംഗ് ത്രെഷോള്‍ഡിലെ റീജിയണല്‍ മാനേജര്‍ എഡല്‍ കോണ്‍ലോണ്‍ പറഞ്ഞു.

നിലവിലെ വാടക ആളുകള്‍ക്ക് താങ്ങാനാവുന്നതല്ല, 500 യൂറോ ക്രെഡിറ്റ് അപര്യാപ്തമാണ്. ഈ തുക ഉയര്‍ത്തുകയോ ആശ്വാസകരമായ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നു.

Advertisment