Advertisment

ബ്രസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്

author-image
athira kk
Updated On
New Update

ബ്രസീലിയ: ബ്രസീലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ആര്‍ക്കും അന്‍പ്ത് ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാം ഘട്ടം വോട്ടെടുപ്പ് നടത്തും.

Advertisment

publive-image

ആദ്യ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ നിലവിലുള്ള പ്രസിഡന്റും വലതുപക്ഷ സ്ഥാനാര്‍ഥിയുമായ ജൈര്‍ ബോല്‍സോനാരോയും മുന്‍ പ്രസിഡന്റും ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായ ലുല ഡസില്‍വയുമായിരിക്കും രണ്ടാം റൗണ്ടില്‍ ഏറ്റുമുട്ടുക. ആകെ 11 സ്ഥാനാര്‍ഥികളാണു രംഗത്തുണ്ടായിരുന്നത്.

ആദ്യഘട്ടത്തില്‍ ബൊല്‍സൊനാരോ 43.2 % വോട്ട് നേടിയപ്പോള്‍ ലുല 48.4 % നേടി. ഒക്ടോബര്‍ മുപ്പതിനാണ് രണ്ടാം ഘട്ടം വോട്ടെടുപ്പ്.

അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് 2 വര്‍ഷത്തോളം ജയിലിലായിരുന്ന ലുല വിലക്കു മൂലം 2018 ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. വന്‍ ജനപ്രീതിയുള്ള ലുലയെക്കാള്‍ ഏറെ പിന്നിലാണു ബൊല്‍സൊനാരോയുടെ ജനപ്രീതി എന്ന സമീപകാല സര്‍വേ ഫലങ്ങള്‍ തെറ്റിക്കുന്നതാണ് ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ആദ്യ റൗണ്ടില്‍ തന്നെ ലുല അമ്പത് ശതമാനത്തിനു മുകളില്‍ വോട്ട് നേടി ജയിക്കുമെന്നായിരുന്നു പ്രവചനം.

Advertisment