Advertisment

ടിക് ടോക്കിന് റഷ്യയില്‍ പിഴ

author-image
athira kk
New Update

മോസ്കോ: ചൈനീസ് ഷോര്‍ട്ട് വിഡിയോ പ്ളാറ്റ്ഫോമായ ടിക് ടോക്കിന് റഷ്യയില്‍ വന്‍ പിഴ ചുമത്തി. വികലമായ ലൈംഗിക കാഴ്ചപ്പാട് പ്രചരിപ്പിക്കുന്ന തരത്തില്‍ എല്‍.ജി.ബി.ടി വിഡിയോ പ്രസിദ്ധീകരിച്ചു എന്നാരോപിച്ചാണ് നടപടി.

Advertisment

publive-image

വിഡിയോ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടിട്ടും ടിക് ടോക്ക് അതു ചെയ്തില്ലെന്ന് കോടതി കണ്ടെത്തി. റഷ്യന്‍ വാര്‍ത്താ വിനിമയ നിയന്ത്രണ വിഭാഗമായ റോസ്കോംനാഡ്സറാണ് ഈ വിഷയത്തില്‍ നിയമ നടപടി സ്വീകരിച്ചത്.

30 ലക്ഷം റൂബിള്‍ ആണ് പിഴ ചുമത്തിയിരിക്കുന്നത്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ടിക് ടോക്ക്.

എല്‍ജിബിടിക്യുഎ പ്ളസ്, റാഡിക്കല്‍ ഫെമിനിസം, പരമ്പരാഗത ലൈംഗിക ബന്ധങ്ങള്‍ക്കെതിരായ കാഴ്ചപ്പാട് തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിന് എതിരായ ചട്ടങ്ങള്‍ ടിക് ടോക് ലംഘിച്ചെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ കടുത്ത യാഥാസ്ഥിതിക നിലപാടുകളാണ് റഷ്യന്‍ സര്‍ക്കാരിനും നിയമങ്ങളിലും ഉള്ളത്.

Advertisment