Advertisment

മുഖ്യമന്ത്രിയും സംഘവും നോര്‍വേയിലെത്തി

author-image
athira kk
New Update

ഒസ്ലോ: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോര്‍വെയിലെത്തി. ചൊവ്വാഴ് വൈകിട്ട് നോര്‍വെയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ.ബി. ബാലഭാസ്കര്‍ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിയുടെ ഭാര്യ കമലയും കൊച്ചുമകനും സംഘത്തിലുണ്ട്.

Advertisment

publive-image

ബുധനാഴ്ച നോര്‍വെ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. നോര്‍വെയിലെ വ്യാപാര സമൂഹവുമായും കൂടിക്കണ്ട് സംവദിയ്ക്കും.

ഇന്ന് പുലര്‍ച്ചെ 3. 55 നുള്ള വിമാനത്തില്‍ കൊച്ചിയില്‍ നിന്നാണ് മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചത്. നോര്‍വേയില്‍ നിന്നും യുകെ, എന്നീ രാജ്യങ്ങളിലേക്ക് മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം തേടുകയുമാണ് സന്ദര്‍ശന ലക്ഷ്യം. ഒക്ടോബര്‍ രണ്ടിന് ആരംഭിക്കേണ്ടിയിരുന്ന യാത്ര സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് യാത്ര അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു.

നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം.

അതേസമയം മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ യാത്രയെ കുറിച്ച് ഔദ്യോഗികമായി അറിയിക്കാത്തതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അതൃപ്തിയുണ്ടന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ പറയുന്നത്.

Advertisment