Advertisment

അയര്‍ലണ്ടില്‍ റിസഷന്‍ ഉണ്ടാവില്ല,ഉറപ്പുമായി സെന്‍ട്രല്‍ ബാങ്ക്

author-image
athira kk
New Update

ഡബ്ലിന്‍: ഡബ്ലിന്‍ അയര്‍ലണ്ടില്‍ റിസഷന്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് ഐറിഷ് സെന്‍ട്രല്‍ ബാങ്ക്. അടുത്ത വര്‍ഷം ആഭ്യന്തര സമ്പദ്വ്യവസ്ഥയിലെ വളര്‍ച്ച കുറയുകയും പണപ്പെരുപ്പം കൂടുകയും ചെയ്യുമെങ്കിലും സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീഴില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തുന്നു.

Advertisment

publive-image

തൊഴില്‍ വിപണിയില്‍ ഉണ്ടാവുന്ന വളര്‍ച്ച ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ ത്രൈമാസ ബുള്ളറ്റിന്‍ പറയുന്നു.

നാണയപ്പെരുപ്പം കൂടുതല്‍ വ്യാപകവുകയും. ഊര്‍ജ വിലകള്‍ വര്‍ധിക്കുന്ന പ്രതിഭാസം കൂടുകയും ചെയ്യുന്നത് സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതം ഒഴിവാക്കാനാവാത്തതാണ്’, എങ്കിലും അതൊരു തകര്‍ച്ചയിലേക്ക് വഴിമാറില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് പറയുന്നു.

തൊഴില്‍ വിപണിയില്‍ തൊഴിലാളികള്‍ക്കുള്ള ഷോര്‍ട്ടേജ് തുടരുകയാണ്. പരസ്യം ചെയ്യുന്ന ഓരോ ജോലിക്കും വെറും മൂന്ന് തൊഴിലാളികള്‍ മാത്രമേ ശരാശരി മത്സരിക്കാനുള്ളു. നിലവില്‍ ദൃശ്യമാവുന്ന ഒഴിവ് നിരക്ക് സൂചിപ്പിക്കുന്നത് തൊഴില്‍ വിപണി ശക്തമായി തുടരുമെന്ന് തന്നെയാണ്. 2019-ല്‍, കോവിഡിന് മുമ്പ്, ലഭ്യമായ എല്ലാ ജോലികള്‍ക്കും ആറ് തൊഴിലാളികളായിരുന്നു ഈ നിരക്ക്. ഈ സാഹചര്യത്തില്‍ ചെലവ് വര്‍ധിച്ചിട്ടും ഉപഭോക്തൃ ചെലവില്‍ പ്രതീക്ഷിക്കുന്ന മാന്ദ്യം ഉണ്ടായിട്ടും, മിക്ക കമ്പനികളും തൊഴിലാളികളെ പിടിച്ചുനിര്‍ത്താന്‍ പരമാവധി ശ്രമിക്കുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു.

പണപ്പെരുപ്പം കാരണം ഈ വര്‍ഷം ഗാര്‍ഹിക വരുമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു,സാധന വിലകള്‍ കൂടും. എന്നാല്‍ തൊഴില്‍ വിപണിയിലെ തുടര്‍ച്ചയായ കുതിപ്പ് വഴി അടുത്ത വര്‍ഷത്തോടെ ജീവനക്കാരുടെ ‘വേതനത്തില്‍ പ്രകടമായ ഉയര്‍ച്ച പ്രതീക്ഷിക്കുന്നതിലൂടെ ഐറിഷ് സമ്പത് വ്യവസ്ഥ തകരാതെ മുന്നേറും.

ബജറ്റിനെതിരെ വിമര്‍ശനം

കഴിഞ്ഞയാഴ്ചത്തെ ബജറ്റിലെ പകുതിയിലധികം നടപടികളും ‘ലക്ഷ്യമില്ലാത്തവ’ ആണെന്നും അവയില്‍ ചിലത് പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു.എങ്കിലും എല്ലാ വിഭാഗം വരുമാന ഗ്രൂപ്പുകളിലേക്കും പ്രഖ്യാപിച്ചിരിക്കുന്ന ചില പൊതുവായ ചിലവുകള്‍ പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കില്ലെന്നും ബാങ്ക് പറയുന്നു.

500 യൂറോയില്‍ താഴെ സമ്പാദിക്കാന്‍ കഴിയുന്ന 180,000 കുടുംബങ്ങള്‍ അയര്‍ലണ്ടിലുണ്ട്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന പാവപ്പെട്ടവര്‍ക്ക് ഊര്‍ജത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വില ഇനിയും ഉയരുകയാണെങ്കില്‍, കൂടുതല്‍ പിന്തുണ ആവശ്യമായി വരുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

അടുത്ത മാസങ്ങളിലും ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നും അയര്‍ലണ്ടിലേക്ക് ചില സുപ്രധാന നിക്ഷേപ തീരുമാനങ്ങളും ഉണ്ടായിട്ടുള്ളത് ആശാവഹമാണെന്നും എങ്കിലും അ ടുത്ത വര്‍ഷം, ആഭ്യന്തര സമ്പദ്വ്യവസ്ഥയിലെ വളര്‍ച്ച 2.3% ആയി ചുരുങ്ങുമെന്നും സെന്‍ട്രല്‍ ബാങ്ക് പ്രതീക്ഷിക്കുന്നു, ഇത് ബാങ്കിന്റെ വേനല്‍ക്കാല പ്രവചനത്തേക്കാള്‍ 2% കുറവാണ്.

പണപ്പെരുപ്പം അടുത്ത വര്‍ഷം ശരാശരി 6.3 ശതമാനമായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു, ഇത് മുമ്പ് പ്രവചിച്ചതിനേക്കാള്‍ 2% കൂടുതലാണ്.

പണപ്പെരുപ്പത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ തീര്‍ത്തും അനിശ്ചിതത്വത്തിലാണെന്നും ഗ്യാസ് വിലയില്‍ എന്ത് സംഭവിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും ബാങ്ക് കൂട്ടിച്ചേര്‍ക്കുന്നു.

Advertisment