Advertisment

നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്ററിറ്റ്യൂട്ട് കേരളവുമായി സഹകരിക്കും

author-image
athira kk
Updated On
New Update

ഒസ്ലോ: നോര്‍വേയില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രിയും സംഘവും പ്രമുഖ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്കലെ ബ്രാന്‍ഡഡ് കണ്‍സ്യൂമര്‍ ഗുഡ്സ് സിഇഒ ആറ്റ്ലെ വിഡാര്‍ നാഗല്‍ ജോഹാന്‍സണുമായി കൂടിക്കാഴ്ച നടത്തി.

Advertisment

publive-image

ഭക്ഷ്യ സംസ്കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പുവരുത്തുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ഓര്‍ക്കലെ തീരുമാനിച്ചു. കേരളത്തില്‍ ഭക്ഷ്യ സംസ്കരണ മേഖലയില്‍ 150 കോടി രൂപയുടെ തുടര്‍ നിക്ഷേപം നടത്തുമെന്ന് നാഗല്‍ ജോഹാന്‍സണ്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കി. റിന്യൂവബിള്‍ എനര്‍ജി രംഗത്തും നിക്ഷേപം നടത്താന്‍ ഓര്‍ക്കലെ ആലോചിക്കുന്നുണ്ടെന്ന് ആറ്റ്ലെ പറഞ്ഞു

പ്രകൃതി ദുരന്ത നിവാരണം, വയനാട് ടണല്‍ റോഡ് നിര്‍മാണം, തീരദേശ ശോഷണം തടയല്‍ തുടങ്ങിയ മേഖലകളില്‍ കേരളവുമായി കൈകോര്‍ക്കാന്‍ നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്ററിറ്റ്യൂട്ട് (എന്‍ജിഐ) താല്‍പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കേരളം ലോകത്തിലെ പ്രധാന സുഗന്ധ വ്യഞ്ജന മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കേന്ദ്രമാണെന്നന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് നോര്‍വേയിലെ നാഷണല്‍ ഹസാര്‍ഡ് മാനേജ്മെന്റില്‍ വിദഗ്ധനായ ഡൊമിനിക് ലാങ് വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കാമെന്ന് ഉറപ്പുനല്‍കിയതായി സിഎംഒ പ്രസ്താവനയില്‍ പറഞ്ഞു.

 

Advertisment