Advertisment

ട്രേഡ് യൂണിയനുകള്‍ അംഗീകരിച്ചു,അയര്‍ലണ്ടില്‍ ശമ്പള പരിഷ്‌കരണം ഉറപ്പായി

author-image
athira kk
New Update

ഡബ്ലിന്‍ : വിവിധ ട്രേഡ് യൂണിയനുകള്‍ അംഗീകരിച്ചതോടെ അയര്‍ലണ്ടില്‍ ശമ്പള പരിഷ്‌കരണ കരാര്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ തീരുന്നു.ഐ എന്‍ എം ഓ , ഫോര്‍സ, എസ് ഐ പി ടി യു, എ എസ് ടി ഐ എന്നിവയാണ് സര്‍ക്കാര്‍ കൊണ്ടുവന്ന പൊതുമേഖലാ ജീവനക്കാരുടെ ശമ്പളക്കരാര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചത്. ഇതോടെ കരാര്‍ പ്രാബല്യത്തിലെത്തുമെന്ന് ഉറപ്പായി.

Advertisment

publive-image

4,00,000 പൊതുപ്രവര്‍ത്തകര്‍ക്കും 2,00,000 പബ്ലിക് സര്‍വീസ് പെന്‍ഷന്‍കാരുമുള്‍പ്പെട്ട കരാറാണ് രാജ്യത്ത് നടപ്പാകുന്നത്.പൊതുമേഖലാ തൊഴിലാളികള്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ 6.5% ശമ്പള വര്‍ദ്ധനവ് ലഭിക്കുന്നതാണ് കരാര്‍. ഈ യൂണിയനുകളുടെ തീരുമാനങ്ങള്‍ ഇന്ന് ചേരുന്ന ഐ സി ടി യു പബ്ലിക് സര്‍വീസസ് കമ്മിറ്റിയുടെ യോഗം അംഗീകരിക്കുന്നതോടെ കരാര്‍ ഔദ്യോഗികമായി പാസാകുമെന്നാണ് കരുതുന്നത്.

ഈ കരാറനുസരിച്ച് 2022 ഫെബ്രുവരി 2 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ മൂന്നു ശതമാനം ശമ്പള വര്‍ധന ലഭിക്കും. 2023 മാര്‍ച്ച് ഒന്നുമുതല്‍ രണ്ടു ശതമാനവും വേതനം വര്‍ധിക്കും. 2023 ഒക്ടോബര്‍ ഒന്നു മുതല്‍ 1.5ശതമാനമോ, 750 യൂറോയോ ഏതാണോ കൂടുതല്‍ അതും വര്‍ധനവായി ലഭിക്കും.നിലവിലെ ശമ്പള കരാറായ ബില്‍ഡിംഗ് മൊമെന്റം നല്‍കിയിരിക്കുന്ന രണ്ടു ശതമാനം വര്‍ദ്ധനവിനേക്കാള്‍ കൂടുതലാണിത്.

ശമ്പളക്കരാര്‍ സംബന്ധിച്ച് അംഗങ്ങളുടെ അഭിപ്രായം അറിയുന്നതിനായി വോട്ടെടുപ്പ് നടത്തണമെന്ന് ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് (ഐ സി ടി യു) നിര്‍ദ്ദേശിച്ചിരുന്നു.ഇതനുസരിച്ചാണ് സംഘടനകള്‍ വോട്ടെടുപ്പ് നടത്തിയത്.

രാജ്യത്തെ ഏറ്റവും വലിയ പബ്ലിക് സര്‍വീസ് ട്രേഡ് യൂണിയനായ ഫോര്‍സയിലെ 91% അംഗങ്ങളും എസ് ഐ പി ടി യുവിലെ 90പേരും എ എസ് ടി ഐയിലെ 83%വും കരാറിനെ അനുകൂലിച്ചു.ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്‍ (ഐ എന്‍ എം ഒ) കഴിഞ്ഞ ദിവസവും ഐറിഷ് നാഷണല്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (ഐ എന്‍ ടിഒ), ടീച്ചേഴ്‌സ് യൂണിയന്‍ ഓഫ് അയര്‍ലന്‍ഡ് (ടി യു ഐ) എന്നിവ കഴിഞ്ഞ ആഴ്ചയും കരാറിനെ അംഗീകരിച്ചിരുന്നു.

അതിയായ സന്തോഷമുള്ള തീരുമാനമാണ് യൂണിയനുകളുടേതെന്ന്് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.ശമ്പള കരാര്‍ അംഗീകരിച്ചതിനെ പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മന്ത്രി മീഹോള്‍ മഗ്രാത്ത് സ്വാഗതം ചെയ്തു.

Advertisment