Advertisment

ഡാളസ്സില്‍ ഗ്യാസിന്റെ വില ഒറ്റ ദിവസത്തില്‍ വര്‍ദ്ധിച്ചത് ഗ്യാലന് 40 സെന്റ്

author-image
athira kk
New Update

ഡാളസ് : ഗ്യാസിന്റെ വില സമ്മറില്‍ നാലു ഡോളറിനു മുകളില്‍ എത്തിയതിനുശേഷം കഴിഞ്ഞ ആഴ്ചകളില്‍ വില ക്രമേണ കുറഞ്ഞുവരികയായിരുന്നു. ഒക്ടോബര്‍ 5 ചൊവ്വാഴ്ച ഡാളസ്സിലെ ഒട്ടുമിക്ക ഗ്യാസ് സ്‌റ്റേഷനുകളിലും ഒരുഗ്യാലന്‍ ഗ്യാസ്സിന് രണ്ട് ഡോളര്‍ 78 സെന്റ് വരെ എത്തിയത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു.

Advertisment

publive-image

എന്നാല്‍ ഒറ്റ രാത്രികൊണ്ടു ബുധനാഴ്ച ഒരു ഗ്യാലന്‍ ഗ്യാസിന്റെ വിലയില്‍ നാല്പതു സെന്റാണ് വര്‍ദ്ധനവുണ്ടായത്. ഇന്നത്തെ വില സാധാരണ ഗ്യാസിന് ഒരു ഗ്യാലന് 3.19 സെന്റ് എത്തിയത് എല്ലാവരേയും ഒരു പോലെ ഞെട്ടിച്ചു. ഓയില്‍ ബാരലിന്റെ വില ഒറ്റ ദിവസം കൊണ്ടു 82 ല്‍ നിന്നും 88 ഡോളറായി മാറിയിരുന്നു.

ഒപ്പക്ക് ഓയില്‍ ഉല്‍പാദനം കുറക്കുന്നു എന്ന വാര്‍ത്ത വന്നത് ബുധനാഴ്ചയായിരുന്നു. പാന്‍ഡമിക്ക് ആരംഭിച്ചതിനു ശേഷം ഇത്രയും ഉല്‍പാദനം വെട്ടിക്കുന്നത് ആദ്യമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഓയിലിന്റെ വില 90-95 ഡോളര്‍ എത്താനാണ് സാധ്യത.അടുത്തമാസം മുതല്‍ പ്രതിദിനം 2 മില്യന്‍ ബാരല്‍ മാത്രമാണ് ഉല്‍പാദിപ്പിക്കാന്‍ ഒപെക്ക് (OPEC) തീരുമാനിച്ചിരിക്കുന്നത്.

ആഗോളതലത്തില്‍ ഉല്പാദിപ്പിക്കുന്ന ഓയിലിന്റെ 2 ശതമാനം മാത്രമാണിത്. ബൈഡന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് ഒപ്പക്ക് തീരുമാനമെടുത്തത്. ഇനിയും ഗ്യാസ് വില വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും, സാധരണക്കാരുടെ വരുമാനത്തില്‍ യാതൊരു വര്‍ദ്ധനവുമില്ല.

 

 

 

Advertisment