Advertisment

പുടിന്‍ ~ സെലന്‍സ്കി കൂടിക്കാഴ്ചയ്ക്ക് സാധ്യത തെളിയുന്നു

author-image
athira kk
New Update

ദുബായ്: അടുത്ത മാസം ഇന്തൊനേഷ്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും യുക്രെയ്ന്‍ പ്രസിഡന്റ് വൊലോദിമിര്‍ സെലെന്‍സ്കിയും തമ്മില്‍ കൂടിക്കാഴ്ച നടക്കാന്‍ സാധ്യത തെളിയുന്നു.

Advertisment

publive-image

നവംബര്‍ 15, 16 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇരു നേതാക്കളും പങ്കെടുക്കുമെന്നതിന് ഏറെക്കുറെ സ്ഥിരീകരണമായിക്കഴിഞ്ഞു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും വേദി പങ്കിടുന്നത്.

യുഎഇയിലെ ഇന്തൊനേഷ്യന്‍ അംബാസഡറാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍, റഷ്യയോ യുക്രെയ്നോ ഇതെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചില്ല.

പുടിന്‍ പങ്കെടുക്കുകയാണെങ്കില്‍ ഉറപ്പായും സെലെന്‍സ്കിയും പങ്കെടുക്കണമെന്ന് യുഎസ് പറഞ്ഞു. ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. ലോകത്തെ 20 പ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയിലേക്ക് സംഘടനയില്‍ അംഗമല്ലാത്ത യുക്രെയ്ന്‍, യുഎഇ എന്നീ രാജ്യങ്ങളെ പ്രത്യേകമായി ക്ഷണിച്ചിരിക്കുകയാണ്. റഷ്യയെയും യുക്രെയ്നെയും വെടിനിര്‍ത്തലിന് സമ്മതിപ്പിക്കാനും ധാന്യ കയറ്റുമതിക്കു പ്രേരിപ്പിക്കാനും ഉച്ചകോടി വേദിയാകുമെന്ന് അധ്യക്ഷത വഹിക്കുന്ന ഇന്തൊനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോ പ്രതീക്ഷ. പ്രകടിപ്പിച്ചു.

Advertisment