Advertisment

അയര്‍ലണ്ടില്‍ നഴ്സുമാര്‍ക്കുള്‍പ്പടെ വേതന വര്‍ദ്ധന

author-image
athira kk
New Update

ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ നഴ്സുമാരടക്കമുള്ള പൊതുമേഖല ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനം. വിവിധ ട്രേഡ് യൂണിയനുകള്‍ ശമ്പള പരിഷ്കരണ കരാര്‍ അംഗീകരിച്ചതോടെയാണ് ശമ്പള വര്‍ധന ഉറപ്പായത്. ഇതുപ്രകാരം

മൊത്തം ആറര ശതമാനം വേതനം വര്‍ധിക്കും .

Advertisment

publive-image

കരാര്‍ പ്രകാരം 2022 ഫെബ്രുവരി മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ മൂന്നു ശതമാനവും 2023 മാര്‍ച്ച് മുതല്‍ രണ്ടു ശതമാനവും 2023 ഒക്ടോബര്‍ മുതല്‍ ഒന്നര ശതമാനവും ശമ്പളം വര്‍ധിക്കും .ഇതോടൊപ്പം റിട്ടയറായവര്‍ക്കുള്ള പെന്‍ഷന്‍ തുകയും വര്‍ധിപ്പിക്കും .

ശമ്പള വര്‍ധനവ് ഉയര്‍ന്ന ജീവിത ചെലവുകള്‍ നേരിടുന്നതിനും പണപ്പെരുപ്പം മൂലമുള്ള പ്രതിസന്ധിക്കും തെല്ലൊരാശ്വാസമാകും.പുതിയ കരാര്‍ രാജ്യത്തെ നാല് ലക്ഷം ജീവനക്കാര്‍ക്കും രണ്ടു ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണകരമാവും .

 

Advertisment