Advertisment

പിങ്ക് വജ്രം റെക്കോഡ് വിലയ്ക്ക് ലേലത്തില്‍ പോയി

author-image
athira kk
New Update

ലണ്ടന്‍: 11.15 കാരറ്റ് തൂക്കമുള്ള വില്യംസണ്‍ പിങ്ക് സ്ററാര്‍ എന്ന വജ്രം ലേലത്തില്‍ വിറ്റുപോയത് 57.7 മില്യണ്‍ ഡോളറിന്. ഒരു രത്നക്കല്ലിന് ഇന്നുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിലയാണ് വില്യംസണ്‍ വജ്രം നേടിയതെന്ന് ലേലം സംഘടിപ്പിച്ച സോത്ത്ബീസ് അറിയിച്ചു.

publive-image

ഫ്ളോറിഡയില്‍ നിന്നുള്ള പേരുവെളിപ്പെടുത്താത്ത വ്യക്തിയാണ് ഇതു സ്വന്തമാക്കിയിരിക്കുന്നത്. ലേലത്തില്‍ വിറ്റുപോയ രണ്ടാമത്തെ വലിയ പിങ്ക് വജ്രം കൂടിയാണിത്. അപൂര്‍വ രത്നമായതിനാല്‍ ആഗോള വിപണിയില്‍ ഇതിന് വലിയ ഡിമാന്‍ഡാണുള്ളത്. 2017 ല്‍ ഹോങ് കോങ്ങില്‍ തന്നെ വിറ്റുപോയ സിടിഎഫ് പിങ്ക് സ്ററാര്‍ 71.2 മില്യണ്‍ ഡോളര്‍ (ഏകദേശം 590 കോടി രൂപ) ആണ് നേടിയത്.

സിടിഎഫ് പിങ്ക് സ്ററാര്‍, എലിസബത്ത് രാജ്ഞിയുടെ വിവാഹത്തിന് സമ്മാനമായി നല്‍കിയ 23.6 കാരറ്റ് വില്യംസണ്‍ സ്റേറാണ്‍ എന്നീ വജ്രങ്ങളില്‍ നിന്നാണ് വില്യംസണ്‍ പിങ്ക് സ്ററാറിന് പേര് നല്‍കിയിരിക്കുന്നത്.

Advertisment