Advertisment

നോബേല്‍ പ്രഖ്യാപനത്തിന് ബെലറൂസിന്റെ വിമര്‍ശനം, യൂറോപ്പിന്റെ പ്രശംസ

author-image
athira kk
New Update

ബര്‍ലിന്‍: ബെലറൂസ്, റഷ്യ, യുക്രെയ്ന്‍ എന്നിവിടങ്ങളിലെ മനുഷ്യാവകാശ, ജനാധിപത്യ പ്രവര്‍ത്തകര്‍ക്ക് സമാധാന നോബേല്‍ പ്രഖ്യാപിച്ചതിനെ യൂറോപ്യന്‍ നേതാക്കള്‍ പൊതുവില്‍ പ്രശംസിക്കുമ്പോള്‍, അതൃപ്തി പരസ്യമാക്കി ബെലറൂസ് സര്‍ക്കാര്‍.

Advertisment

publive-image

ബെലറൂസ് ആക്ടിവിസ്ററ് എലിസ് ബ്യാല്യാട്സ്കിക്ക് പുരസ്കാരം നല്‍കാനുള്ള നൊബേല്‍ കമ്മിറ്റിയുടെ തീരുമാനത്തെ 'രാഷ്ട്രീയവത്കരണം' എന്ന് വിശേഷിപ്പിച്ച ബെലറൂസ് വിദേശകാര്യ മന്ത്രാലയ വക്താവ് അനാറ്റോലി ഗ്ളാസ് നൊബേല്‍ കമ്മിറ്റിയുടെ പല സുപ്രധാന തീരുമാനങ്ങളും രാഷ്ട്രീയവത്കരിക്കപ്പെട്ടതായി ആരോപിച്ചു.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഈ വര്‍ഷമാദ്യം പാശ്ചാത്യരാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളാക്കിയിരുന്നു. അതിനുമുമ്പ്, യുക്രെയ്നിലെ റഷ്യന്‍ അനുകൂല വിമതര്‍ക്കും സ്വേച്ഛാധിപതിയായ ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോക്കും സിറിയന്‍ നേതാവ് ബശ്ശാര്‍ അസദിനും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ നല്‍കിവന്ന പിന്തുണ, റഷ്യന്‍ സര്‍ക്കാര്‍ വിമര്‍ശകനായ അലക്സി നവാല്‍നിയെപ്പോലുള്ള രാഷ്ട്രീയ എതിരാളികളെ വീട്ടുതടങ്കലിലാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.

അതേസമയം, സമാധാന നൊബേലിനു പിന്നിലെ യാഥാര്‍ഥ്യം റഷ്യന്‍ അധികൃതര്‍ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് നോര്‍വീജിയന്‍ പ്രധാനമന്ത്രി യോനാസ് ഗഹര്‍ സ്റ്റോര്‍. യൂറോപ്പിലെ മനുഷ്യാവകാശങ്ങളുടെ അചഞ്ചലരായ സംരക്ഷകര്‍ക്ക് ആദരവാണിതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. സത്യമറിയിക്കാനുള്ള അവകാശം സ്വതന്ത്ര സമൂഹങ്ങളുടെ അടിസ്ഥാനമാണെന്ന് നാറ്റോ മേധാവി യെന്‍സ് സ്റേറാള്‍ട്ടന്‍ബെര്‍ഗ്. യുക്രെയ്നിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അവാര്‍ഡിനെ കാണണമെന്ന് ഡാനിഷ് വിദേശകാര്യ മന്ത്രി ജെപ്പെ കോഫോഡ്.

ബെലറൂസിന് വേണ്ടി സ്വാതന്ത്ര്യവും ജീവിതവും ത്യജിക്കുന്ന എല്ലാവര്‍ക്കുമുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് നാടുകടത്തപ്പെട്ട ബെലറൂസ് പ്രതിപക്ഷ നേതാവ് സ്വറ്റ്ലാന സിഖനൗസ്കയ.

 

Advertisment