Advertisment

വിദ്യാര്‍ഥിനികളെ അപമാനിച്ച നൂറിലധികം പൂവാലന്‍മാര്‍: സ്പെയ്നില്‍ പ്രതിഷേധം

author-image
athira kk
New Update

മഡ്രിഡ്: കോളജ് വിദ്യാര്‍ഥിനികളെ അവഹേളിക്കുകയും അവര്‍ക്കെതിരേ അശ്ളീല പ്രയോഗങ്ങള്‍ നടത്തുകയും ചെയ്ത നൂറിലധികം വരുന്ന പുരുഷ വിദ്യാര്‍ഥികള്‍ക്കെതിരേ സ്പെയ്നില്‍ പ്രതിഷേധം രൂക്ഷം.

Advertisment

publive-image

തൊട്ടടുത്ത ബ്ളോക്കില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കാണ് ഈ പൂവാലന്‍മാരുടെ അവഹേളം നേരിട്ടത്. മഡ്രിഡിലെ ഏലിയാസ് അഹൂജ ഹാളിലാണ് സംഭവം. വലിയൊരു അപാര്‍ട്ട്മെന്‍റിലെ ജനാലകള്‍ തുറന്നിട്ട് അതു വഴി ആയിരുന്നു എതിര്‍ദിശയിലെ ബ്ളോക്കില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ അപമാനിച്ചത്.

സ്പെയിനിലെ രാഷ്ട്രീയപ്രവര്‍ത്തകയായ റീത്ത മാസ്ട്രെയാണ് ഇതിന്റെ വിഡിയോ ട്വീറ്റ് ചെയ്തത്. വിദ്യാര്‍ഥികളുടെ പെരുമാറ്റത്തെ അവര്‍ അപലപിച്ചു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും മറ്റ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുടെ പെരുമാറ്റത്തെ അപലപിച്ചു രംഗത്തുവന്നു.

ലൈംഗിക വിദ്യാഭ്യാസം എത്രത്തോളം ആവശ്യമുണ്ടെന്നതിന്‍റെ വ്യക്തമായ തെളിവാണ് ഈ സംഭവമെന്ന് മന്ത്രി ഐറിന്‍ മൊണ്ടെറോ. വിദ്യാര്‍ഥികളുടെ പെരുമാറ്റത്തെ അസ്വീകാര്യമെന്നാണ് സര്‍വകലാശാല വിശേഷിപ്പിച്ചത്. കുറ്റം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍.

 

Advertisment