Advertisment

ബെലറൂസ് ആക്റ്റിവിസ്ററിനും റഷ്യ, യുക്രെയ്ന്‍ സംഘടനകള്‍ക്ക് സമാധാന നോബേല്‍

author-image
athira kk
New Update

ഓസ്ലോ: ബെലറൂസ് ആക്ടിവിസ്ററ് എലിസ് ബ്യാല്യാട്സ്കിക്കും റഷ്യന്‍ സംഘടന 'മെമ്മോറിയല്‍', യുക്രെയ്ന്‍ സംഘടന 'സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്' എന്നിവയ്ക്കും ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം. ബെലറൂസ്, റഷ്യ, യുക്രെയ്ന്‍ എന്നീ അയല്‍രാജ്യങ്ങളിലെ നിര്‍ഭയരായ ജനാധിപത്യ പോരാളികള്‍ക്കാണ് ആദരമെന്ന് നൊബേല്‍ സമിതി അധ്യക്ഷ ബെരിറ്റ് റെയ്സ് ആന്‍ഡേഴ്സണ്‍.

Advertisment

publive-image

1980കള്‍ മുതല്‍ ബെലറൂസിലെ ജനാധിപത്യ മുന്നേറ്റങ്ങളുടെ നേതാക്കളിലൊരാളാണ് ബ്യാല്യാട്സ്കി. ഏകാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് മനുഷ്യാവകാശത്തിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടി. സര്‍ക്കാറിതര സംഘടനയായ 'ഹ്യൂമന്‍റൈറ്റ്സ് സെന്റര്‍ വിയസ്ന' സ്ഥാപകനാണ്. 2020ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ അറസ്ററിലായ ശേഷം ഇതുവരെ ജയില്‍ മോചിതനായിട്ടില്ല. വിചാരണ പോലുമില്ലാതെ തടവില്‍ കഴിയുകയാണ്. ബ്യാല്യാട്സ്കിയെ ബെലറൂസ് ഭരണകൂടം അടിയന്തരമായി മോചിപ്പിക്കണമെന്നും നൊബേല്‍ സമിതി ആവശ്യപ്പെട്ടു.

കമ്യൂണിസ്ററ് ഏകാധിപത്യത്തിലെ വേട്ടയാടല്‍ വിസ്മരിക്കരുതെന്ന ആവശ്യമുയര്‍ത്തി 1987ല്‍ സോവിയറ്റ് യൂനിയനില്‍ സ്ഥാപിച്ച സംഘടനയാണ് 'മെമ്മോറിയല്‍'. സോവിയറ്റ് യൂണിയനു ശേഷം റഷ്യയില്‍ തുടര്‍ന്ന മനുഷ്യാവകാശ ലംഘനങ്ങളും ഇവര്‍ ഉയര്‍ത്തിക്കാട്ടി.

 

Advertisment