Advertisment

കാനഡയിൽ വിദ്വേഷ പ്രശ്നമൊന്നും ഇല്ലെന്നു ഇന്ത്യക്കാർ 

author-image
athira kk
New Update

കാനഡ: വംശീയ-വർഗീയ വിദ്വേഷ ആക്രമണങ്ങൾ വർധിച്ചു വരുന്ന  ഇന്ത്യയും നോർത് അമേരിക്കയുമായി നോക്കുമ്പോൾ കാനഡ വളരെ സുരക്ഷിതമാണെന്ന് അവിടെ തൊഴിലെടുത്തു ജീവിക്കുന്നവരും പഠിക്കുന്നവരുമായ ഇന്ത്യൻ വംശജർ പറയുന്നു. "കാനഡ സമാധാനം നിറഞ്ഞ രാജ്യമാണ്," Network to Eliminate Violence in Relationships സ്ഥാപകൻ ബൽബീർ ഗുർ പറയുന്നു.

Advertisment

publive-image

"ഇന്ത്യക്കാർക്കെതിരെ കാനഡയിൽ അക്രമമൊന്നും വര്ധിച്ചിട്ടില്ല. വളരെ സമാധാനപൂർണം. ഞങ്ങളുടെ പിതാക്കന്മാർ കഴിഞ്ഞ നൂറ്റാണ്ടിൽ വന്നപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ സമാധാന ഇപ്പോഴുണ്ട്."

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ അടുത്ത കാലത്തു ചില ഇടർച്ചകൾ ഉണ്ടായി. അതിനു കാരണം ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ ഉണ്ടായ അക്രമങ്ങളും ചില വിദ്വേഷ ആക്രമണങ്ങളും ഖാലിസ്ഥാനു പിൻതുണ തേടി ചിലർ നടത്തിയ 'ജനഹിത പരിശോധന'യും മറ്റുമാണ്.

കാനഡയിലെ ബി എ പി എസ് സ്വാമിനാരായൺ ക്ഷേത്രം ഇന്ത്യ വിരുദ്ധ ചുവരെഴുത്തു കൊണ്ട് മലിനമാക്കിയത് കഴിഞ്ഞ മാസമാണ്. ജൂലൈയിൽ കാനഡയിലെ റിച്ച്മണ്ട് ഹില്ലിലുള്ള വിഷ്ണുക്ഷേത്രത്തിൽ ഗാന്ധിജിയുടെ പ്രതിമ മലിനമാക്കി.

ഓഗസ്റ്റിൽ റേഡിയോ ഹോസ്റ്റ് ജ്യോതി സിംഗ് മാനെ ബ്രാംറ്റനിൽ വച്ച് മൂന്നു പേര് ചേർന്ന് ആക്രമിച്ചു. ടൊറൊന്റോയിൽ 21 വയസുള്ള കാർത്തിക് വാസുദേവ് എന്ന ഉത്തർ പ്രദേശി യുവാവിനെ ഏപ്രിലിൽ വെടിവച്ചു കൊന്നു.

ഒരു ബ്രോക്ക് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി  പക്ഷെ ബൽബീർ പറഞ്ഞത് ശരി വയ്ക്കുന്നു. "ഇതൊരു സമാധാനമുള്ള രാജ്യമാണ്. സഹായിക്കാൻ മനസുള്ള മനുഷ്യർ. അശ്വിൻ മൽഹോത്ര സൂപ്പർമാർകെറ്റിൽ ജോലി ചെയ്‌താണ്‌ പഠിക്കുന്നത്. അദ്ദേഹം പറയുന്നു: "20 വയസിൽ എനിക്കൊരു ജോലിയുണ്ട്. എന്റെ വിദ്യാഭ്യാസത്തിനു കുടുംബം പണം തരേണ്ടതില്ല. കാനഡ എനിക്ക് വിശ്വാസവും സ്വാതന്ത്ര്യവും തരുന്നു."

കാനഡയിൽ പഠിക്കുന്ന 622,000 വിദേശികളിൽ 217,410 ഇന്ത്യക്കാരാണ്.

 

 

 

 

Advertisment