Advertisment

പതിനഞ്ചുകാരന്റെ വെടിയേറ്റ് മരിച്ച അഞ്ചുപേരില്‍ സ്വന്തം സഹോദരനും

author-image
athira kk
New Update

റാലെ (നോര്‍ത്ത് കരോലിന): നോര്‍ത്ത് കരോലിനയുടെ തലസ്ഥാനമായ റാലെയിലെ ജനവാസ മേഖലയില്‍ നടന്ന വെടിവയ്പ്പില്‍ 29 വയസുള്ള ഗബ്രിയേല്‍ ടോറസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട അഞ്ചു പേരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്ക്തി വെടിവെപ്പ് നടത്തിയ പ്രതിയുടെ 16 വയസുള്ള സഹോദരന്‍ ജെയിംസ് തോംപ്‌സണ്‍ ,നിക്കോള്‍ കണ്ണേര്‍സ് 52 ,മറിയ മാര്‍ഷല്‍ 34 ,സൂസന്‍ കര്ണാട്‌സ് 49 എന്നിവരാണെന്ന് പോലീസ് ഇന്നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Advertisment

publive-image

ന്യൂസ് റിവര്‍ ഗ്രീന്‍വേയില്‍ ഒക്ടോബര്‍ 13ന് വൈകിട്ട് അഞ്ച് മണിയോടെയാണ് (പ്രാദേശിക സമയം) ആക്രമണമുണ്ടായത്.വെടിവെച്ചതിനു ശേഷം രക്ഷപെട്ട പ്രതിയെ സംഭവസ്ഥലത്തു നിന്നും 2 മൈല്‍ അകലെ വെച്ച്ര നീണ്ട തിരച്ചിലുകള്‍ക്കു ശേഷം ണ്ടു മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടി.

വെടിവയ്പ്പില്‍ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. റാലെയുടെ നഗരകേന്ദ്രത്തില്‍ നിന്ന് ഏകദേശം 9 മൈല്‍ (ഏകദേശം 14 കിലോമീറ്റര്‍) അകലെയാണ് വെടിവയ്പ്പ് ഉണ്ടായത്. വെടിവെച്ചുവെന്നു പറയപ്പെടുന്ന .പതിനഞ്ചുകാരന്‍ സ്വയം വെടിവെച്ചു ഗുരുതരാവസ്ഥയിലാണ്. പ്രതിയെ മുതിര്‌നവര്‍ക്കെതിരെ ചുമത്തുന്ന കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. വെടിവെപ്പിന് പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമല്ല . സംഭവത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍,പ്രഥമ വനിത ജില്‍ എന്നിവര്‍ ഉത്കണ്ഠ അറിയിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

Advertisment