Advertisment

യുഎസ് ~ പാക് ബന്ധം വഷളാകുന്നു

author-image
athira kk
New Update

ഇസ്ളാമാബാദ്: ലോകത്തെ ഏറ്റവും അപകടകരമായ രാജ്യം എന്നു പാകിസ്ഥാനെ വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്നു.

Advertisment

publive-image

ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കാമ്പെയ്ന്‍ കമ്മിറ്റി റിസപ്ഷനില്‍ ചൈനയെയും റഷ്യയെയും സംബന്ധിച്ച യുഎസ് വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ബൈഡന്റെ പരാമര്‍ശം.

പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ശക്തമായ മറുപടി നല്‍കി. പാകിസ്ഥാന്‍ ഉത്തരവാദിത്തമുള്ള ആണവ രാഷ്ട്രമാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ നടപടികളെ അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. അതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ഷെരീഫ് ട്വീറ്റ് ചെയ്തു.

Advertisment