Advertisment

കാണാതായ മാതാവിന്റെ മൃതദേഹം മകന്റെ കാറിലെ ട്രങ്കില്‍

author-image
athira kk
New Update

ഹംബിള്‍ (ടെക്‌സസ് ): ടെക്‌സസ്സിലെ ഹംബിള്‍ അപ്പാര്‍ട്‌മെന്റില്‍ നിന്നും വ്യാഴാഴ്ച കാണാതായ 49 വയസ്സുള്ള അമ്മ മിഷേലിന്റെ മൃ തദേഹം 17 കാരനായ മകന്‍ ടൈലര്‍ റോയന്‍സ് ഓടിച്ചിരുന്ന കാറിന്റെ ട്രങ്കില്‍ കണ്ടെത്തി. വെള്ളിയാഴ്ച നെബ്രാസ്‌കയില്‍ 750 മൈല്‍ അകലെ പോലീസില്‍ നിന്നും രക്ഷപെടാന്‍ ശ്ര മിക്കുന്നതിനിടയില്‍ അതിവേഗത്തില്‍ കാറോടിച്ചു നിയന്ത്രണം നഷ്ടപ്പെട്ടു മരത്തില്‍ ഇടിച്ചു നിന്ന കാറിനുള്ളിലാണ് മൃതുദേഹം കണ്ടെത്തിയതെന്നു ഇന്നു (ഒക്ടോ 15) നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോലീസ് അറിയിച്ചു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവസിപ്പിച്ചിട്ടുണ്ട്.

publive-image

ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും .വ്യാഴാഴ്ച ലഭിച്ച ടൈലര്‍ റോയന്‍സ് (17) അമ്മ മിഷേല്‍ എന്നിവരെ കാണാനില്ല എന്ന പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത് .വടക്കന്‍ ഹ്യൂസ്റ്റണിലെ ഹംബിളിലാണ് അവരെ അവസാനമായി കണ്ടത്.

ഹ്യൂസ്റ്റണ്‍ അധികൃതറും വെള്ളിയാഴ്ച നെബ്രാസ്‌കയില്‍ മിഷേലിന്റെ കാര്‍ അപകടത്തില്‍പെട്ടതായി സ്ഥിരീകരിച്ചു .പോലീസ് വാഹനം പരിശോധിച്ചപ്പോള്‍ ട്രങ്കിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം മിഷേലിന്റെതാണെന്നും പോലീസ് പിന്നീട് പറഞ്ഞു.മരിച്ച മിഷേല്‍ അനിമല്‍ അഡ്വക്കേറ്റാണ് .

സംഭവത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.ടെയ്ലറെ ടെക്‌സസിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Advertisment