Advertisment

ഡോ. ജോസഫ് മാര്‍ത്തോമ്മാ ; പൗരസ്ത്യ പൈതൃകവും നവീകരണ ദര്‍ശനങ്ങളും കൂട്ടി യോജിപ്പിച്ച സഭാ പിതാവ്

author-image
athira kk
New Update

ഹൂസ്റ്റണ്‍/മാരാമണ്‍: പൗരസ്ത്യ പൈതൃകവും നവീകരണ ദര്‍ശനങ്ങളും കൂട്ടി യോജിപ്പിച്ച സഭാ പിതാവായിരുന്നു ഡോ. ജോസഫ് മാര്‍ത്തോമ്മായെന്നു രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രൊഫ പി ജെ കുര്യന്‍ പ്രസ്താവിച്ചു.

Advertisment

publive-image

ലോക രാഷ്ട്രങ്ങളിലും ആഗോള ക്രൈസ്തവ സഭകളിലും അന്തര്‍ദേശീയ അനുരഞ്ജന പ്രവാചക ധര്‍മ്മം അദ്ദേഹം നിര്‍വഹിച്ചു .സുറിയാനി ഭാഷയുടെ മാധുര്യം ഉള്‍ക്കൊണ്ട് തദ്ദേശീയ ഭാഷകളിലും സംസ്‌കാരത്തിലും വേരൂന്നിയ ആരാധനാ രീതികള്‍ അദ്ദേഹം നിലനിര്‍ത്തി മലങ്കര ഹെറിറ്റേജ് സ്റ്റഡി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ നടന്ന ജോസഫ് മാര്‍ത്തോമ്മാ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭാ വികാരി ജനറല്‍ വെരി. റവ. ടി കെ മാത്യു അധ്യക്ഷത വഹിച്ചു. അഡ്വ. സുരേഷ് കോശി മുഖ്യ പ്രഭാഷണം നടത്തി.

റവ ലാല്‍ ചെറിയാന്‍ , റവ. ഡോ. ഐപ്പ് ജോസഫ് , റവ. ഡോ. എ സി തോമസ് ,തോമസ് ലൂക്കോസ് പാലക്കുന്നത്ത്, അഡ്വ പ്രകാശ്. പി. തോമസ് , ഡോ റോയ്സ് മല്ലശ്ശേരി , ഷാജി ജോര്‍ജ് മാങ്ങാനം, ഡോ സൂസമ്മ മാത്യു എന്നിവര്‍ പ്രസംഗിച്ചു. മാര്‍ത്തോമ്മാ സഭയുടെ തനിമ : നവീകരണ ദര്‍ശനവും പൊരസ്ത്യ പൈതൃകവും എന്ന വിഷയത്തില്‍ നടന്ന പഠന സമ്മേളനത്തില്‍ റവ സാം ടി കോശി പ്രബന്ധം അവതരിപ്പിച്ചു .

ആരാധനാ രീതിയിലും ക്രമങ്ങളിലും കൃത്യതയും ചിട്ടയും പാലിക്കുന്നതില്‍ ജോസഫ് മാര്‍ത്തോമ്മാ സഭക്ക് വഴികാട്ടി ആയിരുന്നുവെന്നും ഈ വിഷയത്തില്‍ സമഗ്രമായ പഠനങ്ങള്‍ ഉണ്ടാകണമെന്നും പ്രബന്ധം ചൂണ്ടിക്കാട്ടി .സഭാ വികാരി ജനറല്‍ വെരി റവ സ്‌കറിയ എബ്രഹാം മോഡറേറ്റര്‍ ആയിരുന്നു

റവ സഖറിയ ജോണ്‍, റവ ഡോ ജോര്‍ജ് മാത്യു കുറ്റിയില്‍ ,റവ ബേബി ജോണ്‍ , റവ.ഡോ ആര്‍ സി തോമസ് , റവ എബ്രഹാം വര്ഗീസ് ,റവ മോന്‍സി കെ ഫിലിപ്പ് അനീഷ് പുന്നന്‍ പീറ്റര്‍, അനീഷ് കുന്നപ്പുഴ ,സോണി ബെഹനാന്‍ എന്നിവര്‍ പ്രതികരണ പ്രസംഗം നടത്തി.

ജോസഫ് മാര്‍ത്തോമ്മായുടെ ദര്‍ശനവും സാമൂഹിക ഇടപെടലുകളും ചിത്രങ്ങളും ഉള്‍കൊള്ളുന്ന സ്മാരക വാല്യം 2023 ജൂണ്‍ 27 നു പ്രസിദ്ധീകരിക്കുവാന്‍ സമ്മേളനം തീരുമാനിച്ചു.

Advertisment