Advertisment

ഇറാൻ സേന റഷ്യയ്‌ക്കൊപ്പം യുക്രൈനിൽ: യുഎസ്, യുകെ 

author-image
athira kk
New Update

യുക്രൈൻ: യുക്രൈനിൽ റഷ്യയുടെ പിടിയിലുള്ള പ്രദേശങ്ങളിൽ ഇറാന്റെ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നു യുഎസും ബ്രിട്ടനും പറയുന്നു. ഇറാന്റെ ഡ്രോണുകൾ റഷ്യ ആക്രമണങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ആഴ്ചകളായി ഇവയാണ് യുക്രൈന്റെ നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ റഷ്യ ഉപയോഗിച്ചു  വരുന്നു. യുക്രൈന്റെ വൈദ്യുതി സംവിധാനം തകർത്തു രാജ്യത്തെ ഫലത്തിൽ ഇരുട്ടിലാക്കിയിട്ടുണ്ട്.

Advertisment

publive-image

നാഷനൽ സെക്യൂരിറ്റി കൗൺസിൽ കമ്മ്യൂണിക്കേഷൻസ് കോ-ഓർഡിനേറ്റർ ജോൺ കിർബി ഇറാന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. "ഇറാൻ ഈ യുദ്ധത്തിൽ നേരിട്ട് ഇടപെടുന്നതിന്റെ തെളിവാണിത്. ക്രിമിയയിലാണ് അവർ നിലയുറപ്പിച്ചിട്ടുള്ളത്. ഡ്രോൺ ആക്രമണങ്ങളിൽ സഹായിക്കുന്നത് അവരാണ്. റഷ്യക്കാർക്കു ഇവ ഉപയോഗിക്കാൻ വേണ്ടത്ര പരിശീലനവമില്ല."

ഇറാന്റെ ഈ ഇടപെടൽ മൂലം അവരുമായുള്ള ആണവ ചർച്ച നിർത്തി വയ്ക്കുമെന്നും കിർബി പറഞ്ഞു. യുക്രൈനിലുള്ളതു ഇറാന്റെ വരേണ്യ സേനയായ റിപ്പബ്ലിക്കൻ ഗാർഡ്‌സ് ആണെന്ന് ബ്രിട്ടൻ സ്ഥിരീകരിച്ചു. ബുധനാഴ്ച ഇക്കാര്യം യുഎസും ബ്രിട്ടനും ഫ്രാൻസും ചേർന്ന് യു എൻ സെക്യൂരിറ്റി കൗൺസിലിൽ ഉന്നയിച്ചപ്പോൾ റഷ്യയും ഇറാനും അത് നിഷേധിച്ചു.

Advertisment