Advertisment

മോണ്‍. തോമസ് മുളവനാല്‍ ചിക്കാഗോ രൂപത മുഖ്യവികാരി ജനറാള്‍

author-image
athira kk
New Update

ചിക്കാഗോ: സെന്റ് തോമസ് സീറോമലബാര്‍ രൂപതയുടെ പുതിയ പ്രോട്ടോസിഞ്ചല്ലൂസായി (മുഖ്യവികാരി ജനറാള്‍) ഫാ. തോമസ് മുളവനാലിനെ ബിഷപ് മാര്‍ ജോയി ആലപ്പാട്ട് നിയമിച്ചു. രൂപതയുടെ സിഞ്ചല്ലൂസായി സേവനം ചെയ്തുവന്ന ഫാ. തോമസ് പ്രോട്ടോസിഞ്ചല്ലൂസായി ഉയര്‍ത്തപ്പെടുകയാണുണ്ടായത്. ഇതോടൊപ്പം ക്നാനായ റീജിയന്റെ ഡയറക്ടറായും, മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരിസ് പള്ളി വികാരിയുമായുള്ള ചുമതല തുടര്‍ന്നും വഹിക്കും.

publive-image

ചക്കുപള്ളം പരിശുദ്ധ ജപമാലരാജ്ഞി പള്ളി ഇടവക മുളവനാല്‍ പരേതനായ ഫിലിപ്പിന്‍്റെയും മേരിയുടെയും മകനാണ് ഫാ. തോമസ്. ചിക്കാഗോ മാര്‍ത്തോമാശ്ളീഹാ കത്തീഡ്രല്‍ വികാരിയായി സേവനം ചെയ്തുവരുന്ന ഫാ.തോമസ് കടുകപ്പിള്ളില്‍ സിഞ്ചെല്ലൂസായി നിയമിക്കപ്പെട്ടു. റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ചാന്‍സലറും, ഫാ. കുര്യന്‍ നെടുവേലി ചാലുങ്കല്‍ പ്രൊക്കുറേറ്ററുമായിരിക്കും.

Advertisment