Advertisment

അമേരിക്കന്‍ മലങ്കര അതിഭദ്രാസന വൈദീകയോഗം

author-image
athira kk
New Update

വാഷിംഗ് ടൺ: അമേരിക്കന്‍ മലങ്കര അതിഭദ്രാസന വൈദീക യോഗം 2022 ഒക്ടോബര്‍ 13, 14, 15(വ്യാഴം, വെള്ളി, ശനി) എന്നീ

ദിവസങ്ങളില്‍, ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ അദ്ധ്യക്ഷതയിലും, അഭിവന്ദ്യ തോമസ് മോര്‍ തീമോത്തിയോസ് മെത്രാപോലീത്തായുടെ(സഭാ സിനഡ് സെക്രട്ടറി) സാന്നിദ്ധ്യത്തിലും, കരോള്‍ട്ടന്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വെച്ച് വളരെ ഭംഗിയായ രീതിയില്‍ തന്നെ നടത്തപ്പെട്ടു.

Advertisment

publive-image

വൈദീകരില്‍ ആത്മീയ കൂട്ടായ്മ പരിപോഷിപ്പിക്കുക, സഭാ സംബന്ധമായ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ചക്കും പഠനത്തിനും അവസരമൊരുക്കുക, ഇടവകയുടെ ആത്മീയ ഉണര്‍വ്വിനും, അതുവഴി ഭദ്രാസനത്തിന്റെ ആത്മീയ ഉന്നമനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക, വൈദീക ക്ഷേമത്തിനും, ഈടുറ്റ സേവനത്തിനും അനുയോജ്യമായ അഭിപ്രായം സ്വരൂപീക്കുക യെന്നിങ്ങനെയുള്ള വിവിധ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി ഭദ്രാസന അടിസ്ഥാനത്തില്‍ നടത്തപ്പെട്ട, വൈദീക യോഗത്തില്‍ അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമായി ഒട്ടനവധി വൈദീകര്‍ പങ്കെടുത്തു.

ഒക്ടോബര്‍ 13(വ്യാഴം) സന്ധ്യാ പ്രാര്‍ത്ഥനയോടെ യോഗനടപടികള്‍ ആരംഭിച്ചു. തദനന്തരം നടത്തപ്പെട്ട ഉദ്ഘാടന സമ്മേളനത്തില്‍ വെരി.റവ.സാബു തോമസ് ഹേറാറ്റില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ (ക്ലര്‍ജി സെക്രട്ടറി) ആമുഖ പ്രസംഗം നടത്തി. റവ.ഫാ. പോള്‍ തോട്ടക്കാട്ട്(വികാരി, സെന്റ് മേരീസ് ചര്‍ച്ച്, കരോള്‍ട്ടന്‍) സ്വാഗതമാശംസിച്ചു. മാറികൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ സത്യ സുറിയാനി സഭാവിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട്, യുവജന പങ്കാളിത്വത്തോടെ നൂതന പ്രവര്‍ത്തന പദ്ധതികളുമായി സഭാപ്രവര്‍ത്തനത്തില്‍ റവ.വൈദീകര്‍ മുന്നേറേണ്ടതായ ആവശ്യകതയെ കുറിച്ച് ബഹു: അച്ചന്‍ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് അദ്ധ്യക്ഷപ്രസംഗം നടത്തി.

റവ.ഫാ.ഡോ.രന്‍ജന്‍ മാത്യു(സെന്റ്. ഇഗ്നേഷ്യസ് ഇംഗ്ലീഷ് ചാപ്പല്‍, കരോള്‍ട്ടന്‍), വൈദീക ക്ഷേമവും, ആത്മീയ മേഖലയില്‍ ബ: വൈദീകര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളും, അവക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു.

ഒക്ടോബര്‍ 14(വെള്ളി) 8.30 AMന് പ്രഭാത പ്രാര്‍ത്ഥനയോടെ അന്നത്തെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

അഭിവന്ദ്യ മെത്രാപോലീത്തായുടെ പ്രസംഗത്തിനുശേഷം, 9AM മുതല്‍ 10AM വരെ ആത്മീയ ഗീത പ്രാക്ടീസ് നടന്നു. തുടര്‍ന്ന് റവ.ഫാ.ഡോ.ആന്‍ഡു വാലം ഡാഗ്മാവി(എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), അമേരിക്കന്‍ ഐക്യനാടുകളില്‍ സഭാവിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് വൈദീകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് നടത്തിയ പഠനക്ലാസ്സ് ഏറെ വിജ്ഞാനപ്രദമായിരുന്നു. തുടര്‍ന്നുള്ള സെഷനില്‍ അഭിവന്ദ്യ തോമസ് മോര്‍ തീമോത്തിയോസ് മെത്രാപോലീത്താ(സിനഡ് സെക്രട്ടറി), മാറികൊണ്ടിരിക്കുന്ന ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍, ക്രൈസ്തവ സഭയുടെ ദൗത്യം പരിരക്ഷിക്കുന്നതില്‍ വൈദീകര്‍ക്കുള്ള പങ്കിനെകുറിച്ച് വിശദീകരിച്ചു.

ഉച്ചക്കുശേഷം, ബിസ്സിനസ് മീറ്റിംഗും, ആത്മീയഗീത പരിശീലനവും നടന്നു.

വൈകീട്ട് 7 മണിക്ക് റവ.ഫാ. കുര്യാക്കോസ് പുതുപ്പാടി(വികാരി, സെന്റ് ബേസില്‍ ചര്‍ച്ച്, സാക്രമെന്റോ ധ്യാനപ്രസംഗം നടത്തി. തുടര്‍ന്ന് വി.കുമ്പസാരത്തിനു ശേഷം ഡിന്നറോടു കൂടി അന്നത്തെ പ്രോഗ്രാം അവസാനിച്ചു.

ഒക്ടോബര്‍ 15(ശനി) പ്രഭാത പ്രാര്‍്തഥനക്കുശേഷം, അഭിവന്ദ്യ തോമസ് മോര്‍ തീമോത്തിയോസ് മെത്രാപോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തിലും ഇടവക മെത്രാപോലീത്തായുടെ സഹകാര്‍മ്മികത്വത്തിലും, വി.ബലി അര്‍പ്പണം നടന്നു.

അഭിവന്ദ്യ മെത്രാപോലീത്തായോടൊപ്പം, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും വെരി.റവ. സാബു തോമസ് ചോറാറ്റില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ(ക്ലര്‍ജി സെക്രട്ടറി), റവ.ഫാ. അനീഷ് സ്‌കറിയ, റവ.ഫാ.ജോസ് പയറ്റേല്‍, റവ.ഫാ. ജോസഫ് വര്‍ഗീസ്, റവ.ഫാ. തോമസ് കോര(ക്ലര്‍ജി കൗണ്‍സില്‍ മെംമ്പേഴ്‌സ്)എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഈ സംഗമത്തില്‍ പങ്കെടുത്ത ഏവര്‍ക്കും, അത് ആത്മീയ ചൈതന്യം പ്രദാനം ചെയ്യുന്ന ഒരനുഭവമായിരുന്നു. ശനിയാഴ്ച രാവിലെ 10.30ന് യോഗം സമംഗളം പര്യവസാനിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Advertisment