Advertisment

സ്ഥാനാർത്ഥികളെ പരിചയപ്പെടാൻ നേപ്പർവില്ലിൽ ഇന്ത്യൻ അമേരിക്കൻ കോക്കസ് വേദിയൊരുക്കി

author-image
athira kk
New Update

വാഷിംഗ് ടൺ: ഇടക്കാല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇരു കക്ഷികളിലെയും സ്ഥാനാർത്ഥികളെ അറിയാനും വിലയിരുത്താനും അവസരം നൽകുന്ന ഒരു കൂട്ടായ്‌മ ഇലിനോയിലെ നേപ്പർവില്ലിൽ ഇന്ത്യൻ അമേരിക്കൻ കോക്കസ് (ഐ എ സി) സംഘടിപ്പിച്ചു. പല തലങ്ങളിലായി മത്സരിക്കുന്ന 43 പേരാണ് പങ്കെടുത്തത്.

Advertisment

publive-image

ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനു യുഎസിൽ പ്രസക്തി ഏറി വരികയാണെന്ന തിരിച്ചറിവിലാണ് ഐ എ സി ഈ പരിപാടി സംഘടിപ്പിച്ചത്. 'ഇന്ത്യൻ അമേരിക്കൻ സമൂഹം രാജ്യത്തെ ഏറ്റെടുക്കുന്നു' എന്നു കേട്ടു തുടങ്ങിയ ഈ  കാലത്തു സമൂഹത്തിന്റെ സാന്നിധ്യം കൂടുതൽ പ്രാധാന്യം നേടിയെന്നു മറ്റുള്ളവരും മനസിലാക്കുന്നു.

ഐ എ സി പ്രസിഡന്റ് ഡോക്ടർ അനുജ ഗുപ്‌ത പറഞ്ഞു: "ഇന്ത്യൻ അമേരിക്കൻ  സമൂഹം തെരഞ്ഞെടുപ്പിൽ

അവർക്കുള്ള പ്രാധാന്യം മനസിലാക്കുന്നു. ഇരു കക്ഷികളിലെയും സ്ഥാനാർത്ഥികളെ മനസിലാക്കാൻ നമ്മുടെ സമൂഹത്തിനു വേദി ഒരുക്കുകയാണ് ഞങ്ങൾ ചെയ്തത്."

ഡെമോക്രാറ്റിക്‌ പാർട്ടി പ്രതിനിധി ശ്രീ ഗുരുസ്വാമി, മാൾ ഓഫ് ഇന്ത്യ ഉടമയും അമേരിക്കൻ എഞ്ചിനിയർസ് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റുമായ വിനോസ് ചനമോലു, നേപ്പർവിൽ സാമൂഹ്യ നേതാക്കളായ ഗിരീഷ് കപൂർ, ഘോസിയ വാജിദ് എന്നിവരായിരുന്നു സംഘാടക സമിതി അംഗങ്ങൾ.

പങ്കെടുത്ത സ്ഥാനാർത്ഥികൾ തങ്ങളുടെ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും പങ്കു വച്ചു. ചിലർ വീണ്ടും തിരഞ്ഞെടുപ്പ് നേരിടുന്ന നിയമനിർമാണ സഭാംഗങ്ങൾ ആണ്. അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (എ എ പി ഐ) മുൻ പ്രസിഡന്റ് ഡോക്ടർ സുരേഷ് റെഡ്‌ഡി യോഗത്തിൽ സംസാരിച്ചു. ഓക്ക് ബ്രുക് മേയർ സ്ഥാനത്തേക്കു മത്സരിക്കുന്ന അദ്ദേഹം യുഎസ് രാഷ്ട്രീയത്തിൽ ഇന്ത്യൻ അമേരിക്കൻ സമൂഹം കൂടുതൽ സജീവമാകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

 

 

 

Advertisment