Advertisment

ട്രംപിന്റെ ഉറ്റ സഹായി  സ്റ്റീവ് ബനനു നാലു മാസത്തെ തടവും $6,500 പിഴയും വിധിച്ചു

author-image
athira kk
New Update

വാഷിംഗ് ടൺ: ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയിരിക്കെ അദ്ദേഹത്തിന്റെ വലംകൈയ്യായി നിന്നു പ്രവർത്തിച്ച സ്റ്റീവ് ബനന് (68) യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ്‌ കാൾ നിക്കോൾസ് നാലു മാസത്തെ തടവും 6,500 ഡോളർ പിഴയും വിധിച്ചു. ജനുവരി 6 കലാപം അന്വേഷിക്കുന്ന യുഎസ് കോൺഗ്രസ് കമ്മിറ്റിയുടെ മുൻപാകെ ഹാജരാകാൻ വിസമ്മതിച്ചതിനാണു ശിക്ഷ.

publive-image

Advertisment

അപ്പീലിൽ തീർപ്പുണ്ടാവും വരെ വിധി മരവിപ്പിച്ചിട്ടുണ്ട്. അപ്പീൽ പോയില്ലെങ്കിൽ ബനൻ നവംബർ 15 നു ജയിലിൽ കയറണം.  കോൺഗ്രസിന്റെ അന്വേഷണങ്ങളോടു  സഹകരിക്കേണ്ടത് ആവശ്യമാണെന്നു മറ്റുള്ളവരും മനസിലാക്കണമെന്നു ജഡ്‌ജ്‌ പറഞ്ഞു. "ഇത്തരം കുറ്റങ്ങൾ ചെയ്യുന്നതിൽ നിന്നു മറ്റുള്ളവരെ തടയണം." 

ബനൻ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന പ്രോസിക്യൂഷന്റെ നിരീക്ഷണം ശരിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആറു മാസത്തെ ജയിൽ ശിക്ഷയും $200,000 പിഴയുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.  വിചാരണയ്ക്കും ഹാജരാവാത്ത ബനൻ കോടതി വിധിയെ മാനിക്കുന്നുവെന്നു അഭിഭാഷകൻ ഡേവിഡ് ഷോൺ പറഞ്ഞു. എന്നാൽ അപ്പീൽ പോകും. വിധി മരവിപ്പിച്ചത് അസാധാരണ നടപടിയാണ്. അപ്പീൽ പഴുതില്ലാതെ ചെയ്യും. 

ഡി സി കോടതിക്കു പുറത്തു തടിച്ചു കൂടിയായ ജനം ബനനെ കണ്ടപ്പോൾ "രാജ്യദ്രോഹി" എന്നു വിളിച്ചു. "അവനെ ജയിലിൽ അടയ്ക്കുക" എന്നും. കോടതിയിൽ എത്തുമ്പോൾ മാധ്യമങ്ങളോട് അദ്ദേഹം രാഷ്ട്രീയ പ്രസ്താവന നടത്തി. "ഇതൊരു നിയമവിരുദ്ധമായ ഭരണമാണ്. അവരുടെ വിധി നവംബർ എട്ടിന് എഴുതും. ബൈഡൻ ഭരണത്തിന്റെ അന്ത്യം." 

അറ്റോണി ജനറൽ മെറിക്ക് ഗാർലണ്ടിനെ വിചാരണ ചെയ്തു നീക്കം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടി ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിടിച്ചാൽ അങ്ങിനെയൊരു നീക്കം ഉണ്ടാവുമെന്നാണു പ്രതീക്ഷ. 

വിചാരണ തുടങ്ങും മുൻപ് കോൺഗ്രസ് കമ്മിറ്റിയുമായി സഹകരിക്കാൻ ബനൻ ഒരു നീക്കം നടത്തി. 'നാടകം കളിച്ചിട്ടു' കാര്യമില്ലെന്നു മനസിലായപ്പോൾ വെറും അഭിനയവുമായി ഇറങ്ങിയിരിക്കയാണ് അയാളെന്നു പ്രോസിക്യൂഷൻ പറഞ്ഞു. 

ബനൻ കോൺഗ്രസിനെതിരെ കുറ്റം ചെയ്തെന്നു യുഎസ് ഹൗസ് തീർപ്പു കൽപിച്ചു കൃത്യം ഒരു വർഷമായപ്പോഴാണ് കോടതി വിധി വന്നത്.  

Advertisment