Advertisment

ലോറിയല്‍ ഉത്പന്നം ക്യാന്‍സറിനു കാരണമായെന്ന് പരാതി

author-image
athira kk
New Update

വാഷിങ്ടണ്‍: ആഗോള കോസ്മറ്റിക് രംഗത്തെ വമ്പന്‍മാരായ ലോറിയലിനെതിരേ യുഎസ് യുവതി നിയമ നടപടി തുടങ്ങി. അവരുടെ ഹെയര്‍ സ്ട്രങ്തനിങ് ഉത്പന്നങ്ങള്‍ ഗര്‍ഭാശയ അര്‍ബുദത്തിന് കാരണമായെന്നാണ് പരാതിയിലെ ആരോപണം.

publive-image

Advertisment

ജെല്ലി മിച്ചല്‍ എന്ന യുവതിയാണ് പരാതിക്കാരി. 20 വര്‍ഷമായി താന്‍ ഈ ഫ്രഞ്ച് കമ്പനിയുടെ ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നും അവരുടെ പരാതിയില്‍ പറയുന്നു.

ക്യാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് യുവതിയുടെ ഗര്‍ഭാശയം നീക്കം ചെയ്തിരുന്നു. കെമിക്കല്‍ ഹെയര്‍ സ്ട്രങ്തനിങ് ഉത്പന്നങ്ങളുടെ ഉപയോഗം ഗര്‍ഭാശയ അര്‍ബുദത്തിന് ഇടയാക്കുന്നു എന്ന നാഷനല്‍ കാന്‍സര്‍ ഇന്‍സ്ററിറ്റ്യൂട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. വര്‍ഷത്തില്‍ നാലിലേറെ തവണ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന യുവതികള്‍ക്ക്, ഇവ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഗര്‍ഭാശയ അര്‍ബുദം വരാനുള്ള സാധ്യത രണ്ട് മടങ്ങാണെന്നായിരുന്നു പഠന റിപോര്‍ട്ട്.

യു.എസില്‍ കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭാശയ അര്‍ബുദം വര്‍ധിച്ചു വരികയാണ്. വിപണിയില്‍ ലഭ്യമായ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത് മൂലമാണിതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Advertisment