Advertisment

24 ലക്ഷം അഭയാർത്ഥികളെ യുഎസ് അതിർത്തിയിൽ തടഞ്ഞെന്നു പുതിയ റിപ്പോർട്ട് 

author-image
athira kk
New Update

സെപ്റ്റംബർ 30 നു അവസാനിച്ച സാമ്പത്തിക വർഷത്തിൽ യുഎസ് അതിർത്തിയിൽ കസ്റ്റഡിയിൽ എടുത്ത അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 24 ലക്ഷം ആണെന്നു ഈയാഴ്ച പുറത്തു വന്ന യുഎസ് ബോർഡർ പട്രോൾ കണക്കുകൾ കാണിക്കുന്നു. സെപ്റ്റംബറിൽ 227,547 പേരെ അറസ്റ്റ് ചെയ്‌തു -- ഓഗസ്റ്റിനേക്കാൾ 12% വർധന.

Advertisment

publive-image

കഴിഞ്ഞ വർഷത്തേക്കാൾ 37% കൂടുതൽ ആയിരുന്നു ഈ വർഷത്തെ അഭയാർത്ഥി പ്രവാഹം. 2019 ന്റെ ഇരട്ടിയിലേറെയും. 2021ൽ 17 ലക്ഷം പേരാണ് അതിർത്തി കടന്നു വന്നപ്പോൾ പിടിക്കപ്പെട്ടത്.  കമ്മ്യൂണിസ്റ്റ്

വെനസ്വേലയിലെ ദുർഭരണത്തിൽ സാമ്പത്തിക-രാഷ്ട്രീയ ദുരിതങ്ങൾ അനുഭവിച്ചു പലായനം ചെയ്യുന്നവരുടെ എണ്ണം ഇക്കഴിഞ്ഞ മാസങ്ങളിൽ കുത്തനെ കൂടി. എന്നാൽ ഈ മാസം ആദ്യം ബൈഡൻ-ഹാരിസ് ഭരണകൂടം കൊണ്ട് വന്ന നിയമം അനുസരിച്ചു അതിർത്തി കടന്നു വരുന്ന വെനസ്വേലക്കാരെ മെക്സിക്കോയിലേക്കു തിരിച്ചയക്കാൻ തുടങ്ങിയിട്ടുണ്ട്.

വെനസ്വേലക്കാർക്ക് ഇനി വിമാനങ്ങളിൽ വരാം. അതിനു ആരെങ്കിലും വേണ്ടപ്പെട്ടവർ സ്പോൺസർ ചെയ്യണം. 24,000 പേരെ യുഎസ് സ്വീകരിക്കും. യുക്രൈനിൽ നിന്നു യുഎസിൽ നിന്നുയുദ്ധം മൂലം ഓടിപ്പോരുന്നവരെയും ഇങ്ങിനെയാണ്‌ സ്വീകരിച്ചത്.

സെപ്റ്റംബറിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 77,302 പേർ വെനസ്വേല, ക്യൂബ, നിക്കരാഗ്‌വ എന്നീ രാജ്യങ്ങളിൽ നിന്നാണു വന്നത്. ഒന്നിലേറെ തവണ പ്രവേശിക്കാൻ ശ്രമിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

 

Advertisment