Advertisment

സുനാകിന് 128 എംപിമാരുടെ പിന്തുണ

author-image
athira kk
New Update

ലണ്ടന്‍: ബ്രിട്ടനിലെ 357 കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരില്‍ 128 പേരുടെ പിന്തുണയുമായി ഋഷി സുനാക് പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു.

publive-image

Advertisment

നൂറ് എംപിമാരുടെ പിന്തുണയാണ് മത്സരിക്കാന്‍ ആവശ്യമുള്ളത്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഹൗസ് ഓഫ് കോമണ്‍സ് ലീഡര്‍ പെന്നി മോര്‍ഡന്റുമാണ് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന മറ്റു രണ്ടു പേര്‍. തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.

മൂന്നു പേര്‍ക്കും നൂറ് എംപിമാരുടെ വീതം പിന്തുണ ലഭിച്ചാല്‍, അവരില്‍ നിന്ന് രണ്ടു പേരെ പാര്‍ട്ടി അംഗങ്ങള്‍ സ്ഥാനാര്‍ഥികളായി തെരഞ്ഞെടുക്കും. അതിലൊരാളെ പാര്‍ട്ടി അംഗങ്ങള്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ നേതാവായും തെരഞ്ഞെടുക്കും.

ഒരാള്‍ക്കു മാത്രമാണ് നൂറിലധികം പേരുടെ പിന്തുണയുള്ളതെങ്കില്‍ നേരിട്ട് പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമാകും. ആവശ്യം വന്നാല്‍ വെള്ളിയാഴ്ചയാകും പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലെ വോട്ടെടുപ്പ്.

Advertisment