Advertisment

റുഷ്ദിയുടെ ഒരു കൈ തളര്‍ന്നു, ഒരു കണ്ണിന്റെ കാഴ്ച നഷ്ടം

author-image
athira kk
New Update

ന്യൂയോര്‍ക്ക്: ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഖ്യാത ഇന്ത്യന്‍~ഇംഗ്ളീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് ഒരു കണ്ണിന്റെയും ഒരു കൈയുടെയും പ്രവര്‍ത്തനശേഷി തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായതായി ഡോക്ടര്‍മാര്‍.

publive-image

Advertisment

ഓഗസ്ററ് 12ന് ന്യൂയോര്‍ക്കിലെ സാഹിത്യ പ്രഭാഷണ പരിപാടിക്കിടെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹത്തിനു പരിക്കേറ്റത്. കൈകളുടെ ഞരമ്പുകള്‍ മുറിഞ്ഞതിനാലാണ് ഒരു കൈയുടെ ചലനശേഷിയും നഷ്ടമായത്. കഴുത്തിന് മാരകമായ മൂന്ന് കുത്തുകളും നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലുമായി 15ലേറെ കുത്തുകളുമേറ്റിരുന്നു.

അദ്ദേഹം ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍വെച്ചാണ് റുഷ്ദിക്കുനേരെ വധശ്രമമുണ്ടായത്. സാഹിത്യപ്രഭാഷണപരിപാടിയില്‍ പങ്കെടുക്കവെ, ന്യൂജേഴ്സിയിലെ ഫെയര്‍വ്യൂവില്‍ താമസിച്ചിരുന്ന 24കാരനായ ഹാദി മാതര്‍ എന്നയാള്‍ കത്തിയുമായി വേദിയിലേക്കെത്തി റുഷ്ദിയെ അക്രമിക്കുകയായിരുന്നു. അക്രമിയെ സംഭവസ്ഥലത്തുവെച്ചുതന്നെ പൊലീസ് പിടികൂടിയിരുന്നു.

'സാത്താനിക് വേഴ്സസ്' എന്ന നോവല്‍ 1988ല്‍ പ്രസിദ്ധീകരിച്ചത് മുതല്‍ മതനിന്ദ ആരോപിച്ച് റുഷ്ദിക്കുനേരെ നിരവധി വധഭീഷണികളുണ്ടായിരുന്നു. ഇറാന്‍ പുസ്തകം നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിയുടെ ജീവനെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Advertisment