Advertisment

വീണ്ടും പലിശ നിരക്കുയര്‍ത്താനൊരുങ്ങി ഇ സി ബി ; നിരക്ക് 0.75% വര്‍ധിപ്പിച്ചേക്കും

author-image
athira kk
Updated On
New Update

ബ്രസല്‍സ് : യൂറോപ്പാകെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങുന്നുവെന്ന ആശങ്കകള്‍ക്കിടെ പലിശ നിരക്കുയര്‍ത്താനൊരുങ്ങുകയാണ് ഇ സി ബി. ഈ ആഴ്ചയില്‍ത്തന്നെ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. പലിശ നിരക്കില്‍ 0.75% വര്‍ധനവുണ്ടാകുമെന്ന സൂചനയാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നത്.ഫെബ്രുവരിയില്‍ 2.25 ശതമാനത്തിലെത്തിക്കുന്നതുവരെ ഈ പ്രോസസ് തുടരുമെന്നാണ് കരുതുന്നത്.

publive-image

Advertisment

ഇ സി ബിയുടെ റീഫിനാന്‍സിംഗ് നിരക്ക് 1.25% ആയാണ് ഉയര്‍ത്തിയിട്ടുള്ളത്.2011ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് വര്‍ധനവാണിത്.ഇ സി ബി പലിശ നിരക്ക് ഏകദേശം 3% ആയി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.അടുത്ത വര്‍ഷം പകുതിയോടെ ഇത് 3.25% ആയേക്കുമെന്ന് കരുതുന്ന വിദഗ്ധരുമുണ്ട്.

മോര്‍ട്ട്ഗേജോടെ വീടുകള്‍ വാങ്ങിയ ലക്ഷക്കണക്കിന് വായ്പ്പക്കാരെ നിരക്കു വര്‍ധന വളരെ ഗുരുതരമായി ബാധിക്കും.ഇവരുടെ തിരിച്ചടവ് വന്‍തോതില്‍ വര്‍ധിക്കും.ഇത് വായ്പ്പക്കാരെ വന്‍ പ്രതിസന്ധിയിലാക്കും.ഇ സി ബി നിരക്ക് വര്‍ധന 4,75,000 ട്രാക്കര്‍മാരെയും വേരിയബിള്‍ റേറ്റ് വായ്പക്കാരെയുമെല്ലാം നിരക്കു വര്‍ധന ബാധിച്ചേക്കും.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ വര്‍ഷം ഇ സി ബിയുടെ മൂന്നാം തവണയാണ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്. സമ്പദ്വ്യവസ്ഥ ദുര്‍ബലമാകുന്നതിനാല്‍ പലിശ നിരക്ക് ഉയര്‍ത്തുന്നത് ഇ സി ബി തുടരുമെന്നാണ് കരുതുന്നതെന്ന് ബ്ലൂംബെര്‍ഗ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

ഇ സി ബി നിരക്ക് വര്‍ധനയുടെ പാത പിന്തുടര്‍ന്ന് എ ഐ ബി പലിശ നിരക്കുയര്‍ത്തിയിരുന്നു.ബാങ്ക് ഓഫ് അയര്‍ലണ്ടും പെര്‍മനന്റ് ടി എസ് ബിയും പലിശ നിരക്കുയര്‍ത്താനൊരുങ്ങുകയുമാണ്. എ ഐ ബി, ഇ ബി എസ്, ഹാവന്‍ ബ്രാന്‍ഡുകളിലായി ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജ് ഉല്‍പ്പന്നങ്ങള്‍ 0.5% വര്‍ധിപ്പിച്ചത്.

അതിനിടെ, യൂറോപ്പിലെ മൂന്ന് പ്രമുഖ രാജ്യങ്ങള്‍ മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി.മൂന്നാം പാദത്തില്‍ ഇവയുടെ ജി ഡി പിയില്‍ കുറവുണ്ടായി.ഫ്രഞ്ച്, സ്പെയിന്‍ സമ്പദ്വ്യവസ്ഥകള്‍ തീര്‍ത്തും മന്ദഗതിയിലാണ്. ജര്‍മ്മനിയുടെ സമ്പദ്വ്യവസ്ഥയും ചുരുങ്ങുകയാണ്. ഭവന പ്രതിസന്ധി നേരിടുന്ന നേരിടുന്ന സ്വീഡനും ജി ഡി പി കുറയുന്നതിന്റെ സൂചനകള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ട്.

Advertisment