Advertisment

വെങ്കിട്ടരാമന്‍ രാമകൃഷ്ണന് ബ്രിട്ടന്റെ ഓര്‍ഡര്‍ ഓഫ് മെറിറ്റ്

author-image
athira kk
New Update

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ നൊബേല്‍ പുരസ്കാര ജേതാവ് പ്രൊഫസര്‍ വെങ്കിട്ടരാമന്‍ രാമകൃഷ്ണന് ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് ബഹുമതി നല്‍കി. ശാസ്ത്രരംഗത്തെ അദ്ദേഹത്തിന്റെ വിശിഷ്ട സേവനങ്ങള്‍ കണക്കിലെടുത്താണ് ആദരം.

Advertisment

publive-image

യു.കെയില്‍ താമസിക്കുന്ന ലോക പ്രശസ്ത മോളിക്യുലാര്‍ ബയോളജിസ്ററായ വെങ്കി രാമകൃഷ്ണന്‍ 1952 ല്‍ തമിഴ്നാട്ടിലെ ചിദംബരത്താണ് ജനിച്ചത്. 2009 ലാണ് നൊബേല്‍ സമ്മാനത്തിന് അര്‍ഹനായത്. 2012ല്‍ രാജ്ഞി അദ്ദേഹത്തിന് സര്‍ പദവി നല്‍കി. 2015 നവംബര്‍ മുതല്‍ 2020 നവംബര്‍ വരെ യു.കെയിലെ റോയല്‍ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു.

എലിസബത്ത് രാജ്ഞി സെപ്റ്റംബറില്‍ മരിക്കും മുമ്പ് ആറുപേരെ ഓര്‍ഡര്‍ ഓഫ് മെറിറ്റ് ബഹുമതിക്കായി തെരഞ്ഞെടുത്തിരുന്നു. ചാള്‍സ് രാജാവായി നിയമിതനായ ശേഷം വിതരണംചെയ്യുന്ന ആദ്യ പുരസ്കാരമാണിത്.

 

Advertisment