Advertisment

വിമാനത്താവളം വീടാക്കിയ നാസേരി അന്തരിച്ചു

author-image
athira kk
New Update

പാരീസ്: പതിനെട്ടു വര്‍ഷമായി പാരീസ് വിമാനത്താവളം വീടാക്കി താമസിച്ചിരുന്ന ഇറാന്‍ പൗരന്‍ അന്തരിച്ചു. മെഹ്റാന്‍ കരിമി നാസേരി നാട്ടിലേക്ക് മടങ്ങാനാകാതെ നയതന്ത്ര അനിശ്ചിതത്വത്തില്‍ പെട്ടാണ് ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ താമസിക്കാന്‍ നിര്‍ബന്ധിതനായത്.

Advertisment

publive-image

മെഹ്റാന്റെ ജീവിതത്തെ അടിസ്ഥാനമാക്കി 2004ല്‍ ഒരു സിനിമയും പുറത്തിറങ്ങിയിരുന്നു. ടെര്‍മിനല്‍ എന്ന ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത് ടോം ഹാങ്ക്സ്. സ്ററീഫന്‍ സ്പില്‍ബര്‍ഗിന്റെ സംവിധാനം ചെയ്ത ദി ടെര്‍മിനലിന്റെ റിലീസ് ശേഷം നാസേരി ഒരു ദിവസം ആറ് അഭിമുഖങ്ങള്‍ വരെ നല്‍കിയിരുന്നു.

1999ല്‍ അഭയാര്‍ത്ഥി പദവിയും ഫ്രാന്‍സില്‍ തുടരാനുള്ള അവകാശവും ലഭിച്ചെങ്കിലും 2006ല്‍ അസുഖം ബാധിച്ച് ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വരെ അദ്ദേഹം വിമാനത്താവളത്തില്‍ തന്നെ താമസിക്കുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വിമാനത്താവളത്തില്‍ തിരിച്ചെത്തിയ നാസേരി മരിക്കുന്നതുവരെ അവിടെ താമസിച്ചിരുന്നതായി വിമാനത്താവള ഉദ്യോഗസ്ഥന്‍ പറഞ്ഞു.

1945ല്‍ ഇറാനിയന്‍ പ്രവിശ്യയായ ഖുസെസ്താനില്‍ ജനിച്ച നാസേരി അമ്മയെ തേടിയാണ് യൂറോപ്പിലെത്തുന്നത്. ഇമിഗ്രേഷന്‍ രേഖകളിലെ പ്രശ്നങ്ങള്‍ കാരണം യു.കെ, നെതര്‍ലാന്‍ഡ്സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കി. കുറച്ച് വര്‍ഷങ്ങള്‍ ബെല്‍ജിയത്തില്‍ താമസിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഫ്രാന്‍സിലേക്ക് പോകുകയും വിമാനത്താവളത്തില്‍ താമസം തുടങ്ങുകയുമായിരുന്നു.

പുസ്തകങ്ങളും പത്രങ്ങളും വായിച്ചും തന്റെ ജീവിതത്തെക്കുറിച്ച് കുറിപ്പുകളെഴുതിയുമാണ് നസേരി സമയം ചെലവഴിച്ചിരുന്നത്. മരണ ശേഷം നാസേരിയുടെ പക്കല്‍നിന്നും ആയിരക്കണക്കിന് യൂറോ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Advertisment