Advertisment

ജര്‍മനി 10,000 യൂറോയില്‍ കൂടിയ കറന്‍സി ഇടപാട് നിരോധിക്കുന്നു

author-image
athira kk
New Update

ബർലിൻ : ജര്‍മനിയില്‍ 10,000 യൂറോയില്‍ കൂടിയ കറന്‍സി പണ ഇടപാടിന് നിരോധനം വരുന്നു. ആഭ്യന്തര മന്ത്രി നാന്‍സി ഫേസറാണ് ഇക്കാര്യം സൂചിപ്പിച്ചത്.

Advertisment

publive-image

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കള്ളപ്പണവും തൊഴില്‍ രഹിതരായ ആളുകള്‍ നടത്തുന്ന അനധികൃത പണമിടപാടും വാഹന വില്‍പ്പനക്കാരുടെ കരിഞ്ചന്തയും വീടുകള്‍ക്കും അപ്പാര്‍ട്ടുമെന്റുകള്‍ക്കും അധിക പണമായി പണം നല്‍കുന്നതും

അവസാനിപ്പിയ്ക്കാനാണ് ഇതെന്ന് മന്ത്രാലയം പറയുന്നു.

30,000 യൂറോ പണമായി നല്‍കി ആഭരണങ്ങളോ വാച്ചുകളോ വാങ്ങുന്നത് ഇനി പഴയ കാര്യമാകും. 10,000 യൂറോ എന്ന പൊതു പണ പരിധി ഏര്‍പ്പെടുത്തുന്നതിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും, ഇത് ക്രിമിനല്‍ സ്വത്തുക്കള്‍ മറച്ചുവെക്കാനുള്ള സാധ്യത കുറയ്ക്കുന്നും മന്ത്രി ഫൈസര്‍ പറഞ്ഞു.

ജര്‍മ്മനിയിലെ വിദേശ വംശജരുടെ സമ്പത്തിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ വീണ്ടും കോളിളക്കം സൃഷ്ടിക്കുന്നു. അതിനും തടയിടുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

 

Advertisment