Advertisment

ഡിസംബറില്‍ നഴ്സുമാര്‍ പണിമുടക്കും , സമരമല്ലാതെ വഴിയില്ല…

author-image
athira kk
New Update

ബെല്‍ഫാസ്റ്റ് : യു കെ യിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ടിലും നഴ്സുമാര്‍ സമരത്തിനിറങ്ങുന്നു. ഭൂരിപക്ഷം നഴ്സുമാരും പണിമുക്കുന്നതിനെ അംഗീകരിച്ചതോടെയാണ് സമരം ഉറപ്പായത്. ഇപ്പോഴത്തെ നിലയില്‍ ക്രിസ്മസിന് മുമ്പ് നഴ്‌സുമാരുടെ പണിമുടക്കാരംഭിക്കുമെന്നാണ് കരുതുന്നത്. മെയ് മാസം വരെ നീണ്ട സമരത്തിനാണ് തീരുമാനം.

Advertisment

publive-image

ശമ്പളക്കുറവും അമിതജോലിയും രോഗികളുടെ മെച്ചപ്പെട്ട സുരക്ഷിതത്വം തുടങ്ങിയ വിവിധ പ്രശ്നങ്ങളുന്നയിച്ചാണ് നഴ്്‌സുമാര്‍ പണിമുടക്കുന്നത്.ജൂലൈയിലെ ശമ്പള വര്‍ധന സംബന്ധിച്ച പ്രഖ്യാപനമാണ് എന്‍ എച്ച് എസ് നഴ്സുമാരെ സമരത്തിലേയ്ക്കെത്തിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 1,400 പൗണ്ടിന്റെ ശമ്പള വര്‍ദ്ധനവാണ് എന്‍ എച്ച് എസ് വാഗ്ദാനം ചെയ്തത്.ഈ വര്‍ധനവ് നഴ്സിംഗ് സമൂഹത്തെ അപമാനിക്കുന്നതാണെന്ന് ആര്‍ സി എന്‍ പ്രതികരിച്ചതോടെയാണ് സമരത്തിന് വഴിയൊരുങ്ങിയത്.

മൂന്നു ലക്ഷം നഴ്സുമാരാണ് സമരം സംബന്ധിച്ച സമര ബാലറ്റില്‍ പങ്കെടുത്തത്.എന്നാല്‍ ഇവരില്‍ എത്ര പേര്‍ സമരത്തെ അനുകൂലിക്കുന്നുവെന്നത് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ നഴ്‌സുമാര്‍ കുതിച്ചുയരുന്ന ജീവിതച്ചെലവിന്റെ ദുരിതങ്ങള്‍ നേരിടുകയാണ്.നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ എച്ച് എസ് സി ജീവനക്കാര്‍ക്ക് അടിസ്ഥാന വേതന വര്‍ധനവ് പോലും നഷ്ടപ്പെടുന്ന സ്ഥിതിയാണ്.നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മുമ്പ് നടന്ന നഴ്‌സിംഗ് സമരം 2020ന്റെ തുടക്കത്തില്‍ അവസാന എക്‌സിക്യൂട്ടീവ് പരിഹരിച്ചിരുന്നു.എന്നാല്‍ എക്‌സിക്യൂട്ടീവ് ഇല്ലാതായതോടെ, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്ക് ഇംഗ്ലണ്ടിലെ അവരുടെ സഹപ്രവര്‍ത്തകര്‍ക്ക് തുല്യമായ വേതനം ലഭിക്കാതെയായി.

സമരാഹ്വാനത്തെ നോര്‍ത്ത് അയര്‍ലണ്ടിലെ നഴ്സുമാര്‍ ആവേശത്തോടെയാണ് സ്വീകരിച്ചതെന്ന് ആര്‍ സി എന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുല്ലന്‍ പറഞ്ഞു. ലക്ഷക്കണക്കിന് നഴ്‌സുമാര്‍ ഒരേ സ്വരത്തിലാണ് പണിമുടക്കിനെ അനുകൂലിച്ച് സംസാരിച്ചത്.വര്‍ധിച്ച രോഷമാണ് നഴ്സുമാര്‍ക്കുള്ളതെന്നും ഇദ്ദേഹം വ്യക്തമാക്കി.

എന്‍ എച്ച് എസിന്റെ വിശ്വാസ്യത നഷ്ടപ്പെടുകയാണ്. യുകെയില്‍ ഉടനീളം എന്‍ എച്ച് എസിന്റെ എല്ലാ ഭാഗങ്ങളിലും പണിമുടക്കുണ്ടാകും.എന്നിരുന്നാലും സമരത്തെ പിന്തുണയ്ക്കാത്ത അംഗങ്ങളുടെ നടപടി നിരാശാജനകമാണെന്നും ഇദ്ദേഹം വ്യക്തമാക്കി.

ശമ്പള പാരിറ്റി പ്രശ്നം പരിഹരിക്കുന്നതിന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സ്റ്റേറ്റ് സെക്രട്ടറി ക്രിസ് ഹീറ്റണ്‍-ഹാരിസിന് കത്തയച്ചിട്ടുണ്ടെന്ന് മുന്‍ ആരോഗ്യമന്ത്രി റോബിന്‍ സ്വാന്‍ പറഞ്ഞു. നഴ്സുമാരുടെ സമരം ഒഴിവാക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും സ്വാന്‍ ആവശ്യപ്പെട്ടു.

പണിമുടക്കുണ്ടായാല്‍ അവശ്യ സേവനങ്ങള്‍ക്ക് എന്‍ എച്ച് എസ് മുന്‍ഗണന നല്‍കുമെന്നും എന്നിരുന്നാലും ശസ്ത്രക്രിയകളെ സമരം ബാധിക്കുമെന്നും യുകെ കാബിനറ്റ് ഓഫീസ് മന്ത്രി ഒലിവര്‍ ഡൗഡന്‍, പറഞ്ഞു.

Advertisment