Advertisment

ജര്‍മനിയില്‍ മെഗാ സംഗീതനിശ നവം 19 ന്

author-image
athira kk
New Update

കൊളോണ്‍: ദ പാന്‍ ഇന്‍ഡ്യന്‍സ് എന്ന ബാന്റിന്റെ ബാനറില്‍ നടത്തുന്ന യൂറോപ്പ് ടൂറിന്റെ ഭാഗമായി ജര്‍മനിയില്‍ മെഗാ സംഗീത നിശ അരങ്ങേറുന്നു. നവം.19 ന് ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ സോളിംഗനിലെ ഫെസ്ററ് ഹാളിലാണ് (Talsstrasse 16,42697 Solingen) പരിപാടി.

Advertisment

publive-image

സീ കേരളം ടിവി ചാനലിലെ സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയില്‍ ടൈറ്റില്‍ വിജയിയായി മലയാളികള്‍ക്ക് ലഭിച്ച അനുഗ്രഹീത ഗായകന്‍ ലിബിന്‍ സ്കറിയയുടെ നേതൃത്വത്തില്‍ ജാസിന്‍ ജമാല്‍, കീര്‍ത്തന എസ്.കെ, ശ്വേത അശോക് എന്നീ ഗായകര്‍ക്കൊപ്പം മിഥുന്‍ (ഗിറ്റാര്‍), സോനു(കീബോര്‍ഡ്), ബെന്‍ (ഡ്രംസ്) എന്നിവരാണ് സംഗീതവസന്തം ഒരുക്കുന്നത്. സംഗീത നിശയില്‍ ഗാനമേളയ്ക്ക് ശേഷം ഡിജെ പാര്‍ട്ടിയും ഉള്‍പ്പെടുത്തി ക്രമീകരിച്ചിരിയ്ക്കുന്ന മെഗാഷോ ടിക്കറ്റ് (20 യൂറോ) മൂലം നിയന്ത്രിച്ചിട്ടുണ്ട്.

മെഗാ ഇവന്റിന്റെ മുന്നോടിയായി ദ വോയ്സ് ഓഫ് ഇന്‍ഡ്യ ഇന്‍ ജര്‍മനി എന്ന സംഗീത മല്‍സരവും നടത്തുന്നുണ്ട്. ഇതില്‍ ഒന്നും രണ്ടും മൂന്നും വിജയികളാവുന്നവര്‍ക്ക് മെഗാ ഇവന്റ് വേദിയില്‍ യഥ്രാക്രമം 200(പ്രവാസിഓണ്‍ലൈന്‍), 150 (ജോളി തടത്തില്‍), 100(ഗിഡോ മ്യൂള്ളര്‍) യൂറോയുടെ സമ്മാനങ്ങളും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. ലൈവ് സംഗീതത്തിന്റെ മാസ്മരിക പൊഴിയുന്ന രാവിലേയ്ക്ക് എല്ലാ സംഗീതപ്രേമികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Advertisment