Advertisment

വൈറ്റ് ഹൗസ് വിവാഹവേദിയാകുന്നു

author-image
athira kk
New Update

വാഷിങ്ടണ്‍ ഡി.സി: യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഒരു വിവാഹത്തിനു വേദിയാകുന്നു. പ്രസിഡന്റ് ജോ ബൈഡന്‍റെ ചെറുമകളുടെ വിവാഹമാണ് ഇവിടെ വച്ചു നടത്താന്‍ പോകുന്നത്.

Advertisment

publive-image

വൈറ്റ് ഹൗസിന്റെ ചരിത്രത്തില്‍ തന്നെ ഇതുവരെ പതിനെട്ട് വിവാഹങ്ങള്‍ക്കു മാത്രമാണ് വേദിയായിട്ടുള്ളത്. എന്നാല്‍, ഇതില്‍ ഒന്നും അതതു കാലത്തെ പ്രസിഡന്റുമാരുടെ ചെറുമക്കളുടേതായിരുന്നില്ല, മക്കളുടേതായിരുന്നു.

ജോ ബൈഡന്‍റെ മകന്‍ ഹണ്ടര്‍ ബൈഡന്‍റെ മകള്‍ നൊവാമിയാണ് വിവാഹിതായികുന്നത്. ഇരുപത്തെട്ടുകാരിയായ നൊവാമിയെ വിവാഹം കഴിക്കുന്നത് ഇരുപത്തഞ്ചുകാരനായ നീല്‍. അഭിഭാഷകയാണ് നൊവാമി. പെനിസില്‍വാനിയ ലോ സ്കൂളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയയാളാണ് നീല്‍. നാല് വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്.

Advertisment