Advertisment

ഡബ്ളിനില്‍ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ ''കുടുംബ സംഗമം''ഫാ രാജേഷ് മേച്ചിറാകത്ത് ഉദ്ഘാടനം ചെയ്തു

author-image
athira kk
New Update

ഡബ്ളിന്‍ : ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ അയര്‍ലന്‍ഡ് കുടുംബ സംഗമം വര്‍ണ്ണാഭമായി നടത്തി. നവംബര്‍ 12 ന് ശനിയാഴ്ച്ച വാക്കിന്‍സ്ടൗണ്‍ കമ്മ്യൂണിറ്റി ഹാളില്‍ ജോയി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ കുടുംബ സംഗമത്തിന്റെ സമാപന സമ്മേളനം ഡബ്ളിന്‍ അതിരൂപതയിലെ ബാലിമൂണ്‍ സെന്റ് പാപ്പിന്‍സ് പള്ളി അസി.വികാരിയും, സൈക്കോളജിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയും, കണ്ണൂര്‍ ജില്ലക്കാരനുമായ ഫാ.രാജേഷ് മേച്ചിറാകാത്ത് ഉല്‍ഘാടനം ചെയ്തു. സംഗമത്തിന്റെ സംഘാടകരായ ബിനുജിത്ത് സെബാസ്ററ്യന്‍, പിന്റോ റോയി, ഷീന്‍ തോമസ് എന്നിവര്‍ ഭ0ദ്വ്രീപം കൊളുത്തി ഉല്‍ഘാടന ചടങ്ങിന് നേതൃത്വം വഹിച്ചു. അഡ്വ.സിബി സെബാസ്ററ്യന്‍, ഇരിക്കൂര്‍ എംഎല്‍എ അഡ്വ.സജീവ് ജോസഫ്,പേരാവൂര്‍ എം എല്‍ എ അഡ്വ.സണ്ണി ജോസഫ് , കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യന്‍ എന്നിവര്‍ കുടുംബ സംഗമത്തിന് ഓണ്‍ലൈനില്‍ ആശംസകള്‍ നേര്‍ന്നു.

Advertisment

publive-image

പിന്റോ റോയി സമ്മേളനത്തിന് നന്ദി പറഞ്ഞു. റവ.ഫാ. രാജേഷ് മേച്ചിറാകത്ത് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത് Spice Bazar Tallaght, Spice Bazar Swords,Daily delight, RR Recruitment എന്നിവരാണ് .

കോവിഡ് മഹാമാരി മൂലം മൂന്നു വര്‍ഷമായി നടക്കാതിരുന്ന കണ്ണൂര്‍ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ കൂടി ചേരലും കുടുംബ സംഗമവും വലിയ ജനപങ്കാളിത്വത്തില്‍ ശ്രദ്ധേയമായി.ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ എത്തിയവര്‍ പരസ്പരം കാണുന്നതിനും സൗകൃതം പുതുക്കുന്നതിനും വലിയ ആവേശമാണ് കാട്ടിയത്.

അക്ഷരാര്‍ത്ഥത്തില്‍ അയര്‍ലണ്ടില്‍ പല കൗണ്ടികളിലേക്ക് കുടിയേറിയ കണ്ണൂര്‍ ജില്ലയിലെ പ്രവാസികള്‍ ഡബ്ളിനിലേക്ക് ഒഴുകി എത്തുകയായിരുന്നു.മൂഷിക രാജവംശത്തിന്‍റെ പിന്മുറക്കാരായ കോലത്തിരി രാജവംശത്തിന്റെയും കേരളത്തിലെ ഏക മുസ്ളീം രാജവംശമായ അറയ്ക്കല്‍ സ്വരൂപത്തിന്റെയും കോട്ടയം രാജവംശത്തിന്റെയും ഭരണത്തിന്‍ കീഴിലായിരുന്ന കണ്ണൂര്‍ ജില്ലയിലുള്ളവര്‍ അയര്‍ലണ്ടില്‍ ഒത്തുകൂടിയപ്പോള്‍ അതൊരു ചരിത്ര സംഭവത്തിന് സാക്ഷ്യമായി.

തറികളുടെയും തിറകളുടെയും നാട്, നാടന്‍ കലകളിലേയും, തെയ്യത്തിന്റെയും പ്രധാന കേന്ദ്രമായ കണ്ണൂര്‍ ജില്ലയില്‍ നിന്നും എത്തിയവര്‍ വിവിധ കലാപരിപാടികള്‍ ഒരുക്കി കുടുംബസംഗമം ആവേശകരമായ മെമ്മറബിള്‍ ചടങ്ങാക്കി മാറ്റി.കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ കായിക മത്സരങ്ങള്‍ പരിപാടിക്ക് മാറ്റ് കൂട്ടി.

അമ്മമാരുടേയും,പിതാക്കന്മാരുടെയും കുട്ടികളുടെയും കസേരകളി കുടുംബ സംഗമത്തെ ആവേശത്തിലാക്കി. കപ്പിള്‍സ് ബലൂണ്‍ പൊട്ടിക്കല്‍ ആവേശത്തോടൊപ്പം ചിരിയുടെ മാലപ്പടക്കവും സൃഷ്ടിച്ചു.

വലിയ രാഷ്ട്രീയ പ്രബുദ്ധതയും രാഷ്ട്രീയത്തില്‍ വലിയ ആവേശവും കാണിക്കുന്ന കണ്ണൂര്‍ ജില്ലയില്‍ നിന്നെത്തിയവര്‍ രാഷ്ട്രീയ കലാശക്കൊട്ടുപോലെ നടന്ന സമാപന ചടങ്ങായ ഡാന്‍സും പാട്ടും ഓഡിറ്റോറിയത്തെ പ്രകമ്പനം കൊള്ളിച്ചു.

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ ~ അയര്‍ലന്‍ഡ് ഭാവി പരിപാടികള്‍ ചര്‍ച്ചയായി. രാജ്യത്തെ എല്ലാ കണ്ണൂരുകാരെയും ഈ നെറ്റ്വര്‍ക്കിന്റെ കുടക്കീഴില്‍ എത്തിക്കാനും കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതും,

ജില്ലയിലെയും ജനിച്ച നാടിന്റെയും സംസ്കാരവും നന്മയും സഹവര്‍ത്തിത്വവും ഊട്ടി ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും ചര്‍ച്ചയായി. കൂടാതെ നാടിന്റെ നിഷ്കളങ്കതകളിലേയ്ക്കും, നന്മകളിലേയ്ക്കും, തിരിച്ചറിവുകളിലേക്കും

സംസ്കാരത്തിലേക്കും എത്തിനോക്കാനും അവയെ പരിപോഷിപ്പിക്കാനുമുള്ള അവസരങ്ങല്‍ കുടുംബ കൂട്ടായ്മയിലൂടെ ഉണ്ടായ നടപടികളും ഏവരും പ്രകീര്‍ത്തിച്ചു.

പുതിയ വര്‍ഷത്തേക്ക് പരിപാടികള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യാന്‍ ഭാരവാഹികളായി ഷിജോ പുളിക്കന്‍,സുഹാസ്, അമല്‍,നീന,സ്നേഹ അഡ്വ.സിബി സെബാസ്ററ്യന്‍ എന്നിവരെ ചുമതലപ്പെടുത്തി.

Advertisment