Advertisment

യുഎസ് ജനപ്രതിനിധി സഭയില്‍ ബൈഡന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു

author-image
athira kk
New Update

വാഷിങ്ടന്‍: യുഎസിലെ ജനപ്രതിനിധി സഭയില്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി. കലിഫോര്‍ണിയയിലെ 27ാം ജില്ല മൈക്ക് ഗാര്‍സിയ നിലനിര്‍ത്തിയതോടെയാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടി 435 അംഗ സഭയില്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കിയത്. 218 സീറ്റുകള്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കു ലഭിച്ചു. 211 സീറ്റാണ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക്.

publive-image

നേരത്തെ 100 അംഗ സെനറ്റില്‍ 50 സീറ്റ് നേടി ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നിലനിര്‍ത്തിയിരുന്നു. എന്നാല്‍, ജനപ്രതിനിധി സഭയില്‍ സ്വന്തം പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ പ്രസിഡന്റ് ജോ ബൈഡന് ശേഷിക്കുന്ന രണ്ടു വര്‍ഷം സുഗമമായിരിക്കില്ല എന്നുറപ്പാണ്. സാമ്പത്തിക, വിദേശ നയങ്ങളിലായിരിക്കും ഏറ്റവും വലിയ പ്രതിസന്ധി നേരിടാന്‍ പോകുന്നത്.

അഫ്ഗാനിസ്ഥാനില്‍നിന്നുള്ള യുഎസ് സേനാ പിന്മാറ്റം, കോവിഡ് പ്രതിരോധ നടപടികള്‍, ബൈഡന്റെ മകന്റെ വ്യാപാര ബന്ധങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു വന്ന റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്ക് ഇനി സഭയില്‍ ഇതു സാധ്യമാക്കാനും സാധിക്കും.

Advertisment