Advertisment

കൂട്ട പിരിച്ചുവിടലിനു പിന്നാലെ ട്വിറ്ററില്‍ കൂട്ട രാജി

author-image
athira kk
New Update

ന്യൂയോര്‍ക്ക്: കൂട്ട പിരിച്ചുവിടലിനു പിന്നാലെ ട്വിറ്ററില്‍ കൂട്ട രാജി. സമയം നോക്കാതെ ജോലി ചെയ്യാന്‍ സാധിക്കുന്നവര്‍ മാത്രം തുടര്‍ന്നാല്‍ മതിയെന്നും അല്ലാത്തവര്‍ക്ക് പിരിഞ്ഞുപോകാമെന്നുമുള്ള പുതിയ ഉടമ ഇലോണ്‍ മസ്കിന്റെ പ്രസ്താവനയെത്തുടര്‍ന്നാണ് ജീവനക്കാര്‍ കൂട്ടത്തോടെ രാജിവച്ചത്.

Advertisment

publive-image

കമ്പനിയുടെ പല ഓഫീസുകളും ജീവനക്കാരുടെ അഭാവം കാരണം താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

മൂവായിരത്തിലധികം പേരെ പിരിച്ചുവിട്ട തീരുമാനം അംഗീകരിക്കുന്നവര്‍ അതറിയിക്കണമെന്നു കാണിച്ച് ജീവനക്കാര്‍ക്ക് മസ്ക് മെയില്‍ അയച്ചിരുന്നു. അംഗീകരിക്കാത്തവരെ പിരിച്ചുവിടുമെന്ന സൂചനയായി ഇതു കണക്കാക്കിയാണ് പലരും രാജി നല്‍കിയത്. മിനിറ്റുകള്‍ക്കുള്ളില്‍ നൂറുകണക്കാനാളുകളാണ് രാജിവച്ചത്.

Advertisment