Advertisment

റ്റഫ്റ്റ്‌സ് യൂണിവേഴ്സിറ്റി പ്രസിഡന്റായി ഇന്ത്യൻ അമേരിക്കൻ  കുമാർ നിയമിതനായി

author-image
athira kk
New Update

ന്യൂയോർക്ക് : മാസച്യുസെറ്റ്സിലെ റ്റഫ്റ്റ്‌സ് യൂണിവേഴ്സിറ്റി പ്രസിഡന്റായി ഇന്ത്യൻ അമേരിക്കൻ വിദ്യാഭ്യാസ വിദഗ്‌ധൻ സുനിൽ കുമാർ നിയമിതനായി. വെള്ളക്കാരനല്ലാത്ത ഒരാൾ ആ സ്ഥാനത്തേക്കു എത്തുന്നത് ഇതാദ്യമാണ്.

Advertisment

publive-image

ജോൺ ഹോപ്‌കിൻസ് വാഴ്‌സിറ്റിയിൽ പ്രൊവോസ്റ്റും വിഡി പ്രസിഡന്റുമായ കുമാർ, 2023 ജൂലൈ 1നു ആന്തണി പി. മൊണാക്കോ വിരമിക്കുമ്പോൾ പുതിയ ചുമതല ഏറ്റെടുക്കും. ജോൺ ഹോപ്‌കിൻസിൽ യൂണിവേഴ്സിറ്റിയുടെ ഒൻപതു സ്‌കൂളുകളുടെ വിദ്യാഭ്യാസ ദൗത്യങ്ങൾക്കു നേതൃത്വം നൽകുന്നത് സുനിൽ കുമാർ ആണ്.

റ്റഫ്റ്റ്‌സിൽ ബോർഡ് ഓഫ് ട്രസ്റ്റീസ് അധ്യക്ഷനായ പീറ്റർ ഡോളൻ പറഞ്ഞു: "ജീവിതകാലം മുഴുവൻ ഉന്നത വിദ്യാഭ്യാസത്തിന്റെ മികവിന് ഉഴിഞ്ഞു വച്ച പശ്ചാത്തലവുമായാണ് സുനിൽ കുമാർ റ്റഫ്റ്റ്‌സിലേക്കു വരുന്നത്. നേതാവ്, അധ്യാപകൻ, സഹപ്രവർത്തകൻ എന്നീ നിലകളിൽ അസാമാന്യ കരുത്താണ് അദ്ദേഹത്തിനുള്ളത്."

സ്റ്റാൻഫോഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ അധ്യാപകനായി തുടങ്ങിയ കുമാർ പിന്നീട് അവിടെ പ്രഫസർ ആയി. ഷിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ ഡീൻ ആയി ഉയർന്ന ശേഷം 2016 ലാണ് ജോൺ ഹോപ്‌കിൻസിൽ വൈസ് പ്രസിഡന്റ് ആവുന്നത്.

ഇന്ത്യയിൽ പൊലീസ് ഓഫീസറുടെ പുത്രനായി ജനിച്ച കുമാർ മംഗലാപുരം യൂണിവേഴ്സിറ്റിയിൽ നിന്നാണ് 1990ൽ എൻജിനിയറിങ് ബിരുദം എടുത്തത്. 1992ൽ ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു കമ്പ്യൂട്ടർ സയൻസിൽ  മാസ്റ്റേഴ്സ് എടുത്ത അദ്ദേഹം പിന്നീട് യുഎസിൽ ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ ഡോക്ടറൽ പഠനത്തിനു തിരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിൽ നിന്നാണ് പിഎച് ഡി ലഭിച്ചത്.

 

 

 

 

 

 

Advertisment