Advertisment

മഹാരാഷ്ട്രയിൽ എട്ട് പേർക്ക് ജനിതകമാറ്റം സംഭവിച്ച വൈറസ് സ്ഥിരീകരിച്ചു

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയിൽ എട്ട് പേർക്ക് ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെയിൽ നിന്നെത്തിയവർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ മുംബൈ സ്വദേശികളും മറ്റ് മൂന്ന് പേർ പൂനെ, താനെ, മിര ബയാന്തർ സ്വദേശികളുമാണ്.

അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1947011 ആയി. ഇന്ന് 4875 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 29 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 49695 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 10362 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1847361 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 48801 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment