Advertisment

ഇടിമിന്നലില്‍ നിന്നു രക്ഷ നേടാന്‍ പുതിയ സാങ്കേതികവിദ്യ

author-image
athira kk
New Update

ജനീവ: അപകടകരമായ ഇടിമിന്നലുകളില്‍ നിന്ന് ജീവനും സ്വത്തും സംരക്ഷിക്കാന്‍ പുതിയ സാങ്കേതികവിദ്യ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് അപകടമില്ലാത്ത സ്ഥലങ്ങളിലേക്ക് മിന്നല്‍പ്പിണറുകളെ തിരിച്ചുവിടുന്ന വിദ്യയാണിത്.

Advertisment

publive-image

വിമാനത്താവളങ്ങള്‍, റോക്കറ്റ് വിക്ഷേപണകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കാവുന്ന മികവുറ്റ മിന്നല്‍ നിയന്ത്രണ രീതിയാണിതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. നിലവില്‍ ഉപയോഗിച്ചു വരുന്ന മിന്നല്‍ രക്ഷാ ചാലകങ്ങളെക്കാള്‍ സുരക്ഷിതവും കൃത്യവുമാണിവയെന്നും അവകാശവാദം.

സ്വിറ്റ്സര്‍ലന്‍ഡിലെ സാന്റിസ് പര്‍വതനിരയിലാണ് ഇതിന്റെ പരീക്ഷണം നടത്തിയത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പരീക്ഷണ കാലയളവില്‍ 4 മിന്നല്‍പ്പിണരുകളെ ലേസര്‍ നിയന്ത്രിത പാതയിലൂടെ വഴിതിരിച്ചുവിട്ടു. ലേസര്‍ രശ്മികള്‍ കടന്നുപോകുന്ന അന്തരീക്ഷ വായു ചൂടാക്കി, ആ ഭാഗത്ത് സാന്ദ്രത കുറയുമ്പോള്‍, മിന്നലുകള്‍ അതുവഴി മാത്രം ഭൂമിയില്‍ പതിക്കുന്നു എന്നതാണ് ഇതിന്റെ പിന്നിലുള്ള സിദ്ധാന്തം.

Advertisment